തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇടപെട്ടു. 43പേർക്കുകൂടി എസ് ഐ മാരാകാം. കാലാവധിതീരാന്‍ കേവലം ദിവസങ്ങള്‍ മാത്രമുള്ള സബ് ഇന്‍സ്പക്ടര്‍ (ട്രെയിനി) റാങ്ക് ലിസ്റ്റില്‍പ്പെടുന്ന 43 പേര്‍ക്കാണ് ആഭ്യന്തര മന്ത്രിയുടെ ഉത്തരവിലൂടെ നിയമനം ലഭിക്കുക. ഇവർക്ക് നിയമനം ലഭ്യമാക്കാന്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് രമേശ് ചെന്നിത്തല നിര്‍ദേശം നല്കി.
2025 ജൂണ്‍ 9നാണ് കേരള പി എസ് സി നടത്തിയ സബ് ഇന്‍സ്പ്ക്ടര്‍ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. 2026 ജൂണ്‍ 9ന് ഈ ലിസ്റ്റിന്റെ കാലാവധി അവസാനിക്കും. ഇതോടെ ഇവര്‍ക്ക് ജോലി ലഭിക്കാനുള്ള അവസരം നഷ്ടപ്പെടുന്ന അവസ്ഥയായി.
പി എസ് എസി റാങ്ക് ലിസ്റ്റുകളടെ കാലാവധി പുതിയ സര്‍ക്കാര്‍ നീട്ടിയെങ്കിലും ഇവര്‍ക്ക് ഈ ഉത്തരവ് ബാധകമല്ലാതെ വന്നു. ഇതോടെയാണ് ഉദ്യോഗാര്‍ത്ഥികള്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ സമീപിച്ച് തങ്ങളുടെ അവസ്ഥ പങ്കുവച്ചത്.
അതോടെ റാങ്ക് ലിസ്റ്റിലുള്ളവർ നല്കിയ പരാതിയില്‍ അടിയന്തിര നടപടിയുണ്ടാകണമെന്നും ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നും രമേശ് ചെന്നിത്തല ആഭ്യന്തര വകുപ്പിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
അര്‍ഹതപ്പെട്ട ഒരാളുടെയും ജോലി നഷ്ടപ്പെടില്ലന്ന് ആഭ്യന്തര മന്ത്രി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉറപ്പു നല്കി. ഇതേ തുടര്‍ന്നാണ് നാല്‍പ്പത്തിമൂന്ന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് സബ് ഇന്‍സ്പക്ടര്‍ തസ്തികയില്‍ നിയമനം ലഭിക്കാനുള്ള സാഹചര്യമുണ്ടായത്.


മുഖ്യമന്ത്രി പ്രഖ്യാപനം നീളുന്നു; കോൺഗ്രസിനെതിരെ കടുത്ത നിലപാടുമായി മുസ്ലിം ലീഗ്
ഡ്രൈവര്‍മാര്‍ക്ക് പരസ്പരം അറിയില്ല എന്ന മൊഴി ഭീകരസംഘടനകള്‍ ഉപയോഗിക്കുന്ന ‘സ്ലീപ്പര്‍ സെല്‍’ രീതിക്ക് സമാനം; ഒരു പോയിന്റില്‍ വാഹനം ഉപേക്ഷിച്ചാല്‍ മറ്റൊരാള്‍ വന്ന് അത് കൊണ്ടുപോകുന്ന രീതി വന്‍ ഗൂഢാലോചനയക്ക് തെളിവ്; ഉറവിടം തേടി എന്‍ഐഎയും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും; തമിഴ്നാട്ടിലെ ‘ഡാര്‍ക്ക് നെറ്റ്വര്‍ക്ക്’ ലക്ഷ്യം; കേരളത്തെ ‘രക്ഷിച്ച്’ കേരളാ പോലീസ്





