പ്രശാന്ത് എംഎല്‍എയുടെയും കൗണ്‍സിലര്‍ ശ്രീലേഖയുടെയും ഓഫീസ് പ്രവര്‍ത്തനം മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് പരാതി; അന്വേഷണം നടത്തി ഒഴിപ്പിക്കണമെന്ന് ആവശ്യം, സര്‍ക്കാരിന് പരാതി നല്‍കി ഹൈക്കോടതി അഭിഭാഷകന്‍

തിരുവനന്തപുരം : വട്ടിയൂര്‍ക്കാവ് എംഎല്‍എ പ്രശാന്തിന്റെയും ശാസ്തമംഗലം കൗണ്‍സിലര്‍ ശ്രീലേഖയുടെയും ഓഫീസ് കെട്ടിടങ്ങള്‍ ഒഴിപ്പിക്കണമെന്ന് സര്‍ക്കാരിന് പരാതി. പ്രശാന്തിന്റെ ഓഫീസ് മാറണമെന്ന ശ്രീലേഖ ആവശ്യപ്പെട്ടതിന് പിന്നാലെയുളള വിവാദങ്ങള്‍ക്കിടയിലാണ് ഇരുവരുടെയും ഓഫീസിനെതിരെ പരാതി ഉയര്‍ന്നിരിക്കുന്നത്. ഓഫീസ് മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള വാടക കരാറിന്റെ മറവില്‍ നേടിയതെന്നും എത്രയും കെട്ടിടം ഒഴിപ്പിക്കണമെന്നുമാണ് പരാതി. രഹസ്യ വാടക കരാറിന്റെ മറവില്‍ നേടിയെടുത്തതാണെന്നും അന്വേഷണം നടത്തി ഒഴിപ്പിക്കണമെന്നും ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവര്‍ത്തകനുമായ അഡ്വ. കുളത്തൂര്‍ ജയ്സിങ് ചീഫ് സെക്രട്ടറിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു.

വരുമാനം നേടുന്നതിനായി കോര്‍പറേഷന്റെ പേരിലുള്ള കെട്ടിടങ്ങള്‍ വാടകയ്ക്ക് നല്‍കുമ്പോള്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കുന്ന തരത്തില്‍ പരസ്യങ്ങള്‍ നല്‍കി വാടക പരസ്യമാക്കി ബിസിനസ്സിനോ ഓഫീസുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനോ കെട്ടിടങ്ങള്‍ താല്പര്യമുള്ളവര്‍ക്ക് ടെന്ററില്‍ പങ്കെടുക്കുവാന്‍ കഴിയുന്ന മാനദണ്ഡം പാലിക്കേണ്ടതുണ്ട്. പ്രസ്തുത ചട്ടം മറച്ച് വച്ച് ഏകപക്ഷീയമായി വട്ടിയൂര്‍ക്കാവ് എംഎല്‍എ യും ശാസ്തമംഗലം വാര്‍ഡ് കൗണ്‍സിലറും റൂമുകള്‍ കയ്യേറി ഓഫീസ് തുടങ്ങുകയായിരുന്നു. നിയമപരമായി നിലനില്‍ക്കാത്ത വാടക കരാറിന്റെ മറവിലാണ് കയ്യേറ്റം നടത്തിയത്. ഇതിന് കോര്‍പറേഷന്‍ സെക്രെട്ടറി കൂട്ട് നില്‍ക്കുകയായിരുന്നു. തുശ്ചമായ തുക വാടക കാണിച്ചതിലൂടെ കോര്‍പറേഷന് നഷ്ട്ടം ഉണ്ടായി. ശാസ്തമംഗലം വാര്‍ഡ് കൗണ്‍സിലര്‍ ഉപയോഗിച്ച് വന്നിരുന്ന റൂം നിലവിലത്തെ കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ സ്വന്തം പേരില്‍ വാടക കരാര്‍ എഴുതി മാറ്റുന്നതിന് മുമ്പ് കയ്യേറുകയും ചെയ്തു.

അതിനാല്‍ ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാര്‍ തലത്തില്‍ അന്വേഷണം വേണമെന്നും മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള രഹസ്യ വാടക കരാറിന്റെ അടിസ്ഥാനത്തില്‍ നേടിയ വട്ടിയൂര്‍ക്കാവ് എംഎല്‍എ യുടെയും ശാസ്തമംഗലം വാര്‍ഡ് കൗണ്‍സിലറുടെയും ഓഫീസ് കെട്ടിടങ്ങള്‍ ശാസ്തമംഗലം കോര്‍പ്പറേഷന്റെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഓഫീസ് കെട്ടിടങ്ങളില്‍ നിന്ന് ഉടന്‍ ഒഴിപ്പിക്കണമെന്നും ചട്ടം അനുവദിക്കാതെയുള്ള വാടക കരാറിന്റെ ,മറവില്‍ കെട്ടിടമോ റൂമുകളോ വാടകയ്ക്ക് നല്‍കരുതെന്ന നിര്‍ദ്ദേശം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്ക് നല്‍കണമെന്നും അഡ്വ. കുളത്തൂര്‍ ജയ്സിങ് ആവശ്യപ്പെട്ടു.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.