തിരുവനന്തപുരം: മലയാള വാര്‍ത്താ മാധ്യമ രംഗത്ത് 2026 വിപ്ലവങ്ങളുടെ വര്‍ഷമാകും. അനില്‍ അയിരൂരിന്റെ ബിഗ് ടിയുടെ ഉടന്‍ സംപ്രേക്ഷണം തുടങ്ങും. ഈ സാറ്റലൈറ്റ് ചാനലിനൊപ്പം മറ്റൊന്നും അണിയറയില്‍ ഒരുക്കത്തിലാണ്. അതായത് രണ്ട് സാറ്റലൈറ്റ് ന്യൂസ് ചാനലുകള്‍ അടുത്ത വര്‍ഷം ഉറപ്പ്. മികച്ച അവതാരകരുണ്ടെങ്കില് പുതിയ ാനലുകള്ക്ക് സ്കോപ്പുണ്ടെന്നതാണ് റിപ്പോര്‍ട്ടര്‍ ടിവി നല്കിയ സന്ദേശം.
24 ന്യൂസും അതു തന്നെയാണ് തെളിയിച്ചത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാനിയാണ് അനില്‍ അയിരൂര്‍. അനില്‍ അയിരൂരാണ് ബിഗ് ടിവിയ്ക്ക് പിന്നിലെ ചാലക ശക്തി. പ്രമുഖ അവതാരകര്‍ ഇപ്പോള്‍ തന്നെ ആ ചാനലില്‍ കളം മാറി എത്തി കഴിഞ്ഞു. ഇതിനൊപ്പം യൂട്യൂബില്‍ വിപ്ലവത്തിന് ഒരുങ്ങുകയാണ് സാക്ഷാല്‍ മനോരമ. ഇനിയുള്ളത് യുട്യൂബ് ചാനലുകളുടെ കാലമാണെന്ന തിരിച്ചറിവിലാണ് മനോരമയുടെ പുതിയ ചുവടുവയ്ക്ക്. ജെന്‍സി ചാനലുമായാണ് ഇന്റര്‍നെറ്റ് കീഴടക്കാനുള്ള പത്രമുത്തശ്ശിയുടെ വരവ്. 1998ല്‍ ജനിച്ച കുട്ടിക്കള്‍ക്കായുള്ള ജെന്‍സി ചാനല്‍. ഇവിടെ ലൈവ് എന്നാകും ആ ചാനലിന്റെ പേര്.
ഇതിനിടെ റിപ്പോര്‍ട്ടറും 24 ന്യൂസും യൂട്യൂബില്‍ സജീമാകും. രണ്ടു പേരും ഇംഗ്ലീഷില്‍ യു ട്യൂബ് ന്യൂസ് ചാനലുകള്‍ തുടങ്ങും. റിപ്പോര്‍ട്ടര്‍ ഇന്റര്‍നാഷണലും 24 ന്യൂസ് ഇന്റര്‍നാഷണലും. ഈ വൈവിധ്യവല്‍ക്കരണത്തിലൂടെ പരസ്യ വരുമാനം കുറയുന്നില്ലെന്ന് ഉറപ്പിക്കാനാകും ചാനലുകള്‍ ശ്രമിക്കുക. ചുരുക്കത്തില്‍ മലയാള മാധ്യമരംഗത്ത് നിര്‍ണ്ണായകമായ മാറ്റങ്ങള്‍ക്കും മത്സരങ്ങള്‍ക്കും സാക്ഷ്യം വഹിക്കുന്ന വര്‍ഷമാകും 2026.
പരമ്പരാഗത സാറ്റലൈറ്റ് ചാനലുകള്‍ക്കൊപ്പം ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലും ഇംഗ്ലീഷ് വാര്‍ത്താ വിപണിയിലും ആധിപത്യം ഉറപ്പിക്കാനുള്ള കടുത്ത പോരാട്ടത്തിലാണ് പ്രമുഖ മാധ്യമസ്ഥാപനങ്ങള്‍. റിപ്പോര്‍ട്ടര്‍ ടിവി, 24 ന്യൂസ് എന്നിവയുടെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അനില്‍ അയിരൂരിന്റെ നേതൃത്വത്തില്‍ ‘ബിഗ് ടിവി’ (ആശഴ ഠഢ) താമസിയാതെ സംപ്രേക്ഷണം ആരംഭിക്കും. പ്രമുഖ ചാനലുകളില്‍ നിന്നുള്ള മുന്‍നിര അവതാരകര്‍ ഇതിനോടകം തന്നെ ബിഗ് ടിവിയില്‍ ചേര്‍ന്നു കഴിഞ്ഞു.
ടിവി കാണുന്നവരുടെ എണ്ണം കുറയുന്ന സാഹചര്യം മുന്‍നിര്‍ത്തി വാര്‍ത്തകള്‍ തത്സമയം യൂട്യൂബിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും എത്തിക്കുന്നതില്‍ ചാനലുകള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. അവതാരകരുടെ ജനപ്രീതി ഉപയോഗപ്പെടുത്തി ഡിജിറ്റല്‍ സബ്സ്ക്രിപ്ഷന് വര്‍ദ്ധിപ്പിക്കാനാണ് നീക്കം. ന്യൂസ് മലയാളത്തില്‍ നിന്നും ലക്ഷ്മി പത്മയും ന്യൂസ് 18 കേരളയില്‍ നിന്ന് അപര്‍ണ്ണ കുറുപ്പുംയും മനോരമയില്‍ നിന്ന് ശ്രുതിയും മീഡിയാ വണ്ണില്‍ നിന്നും വേണു ബാലകൃഷ്ണനും ഏഷ്യാനെറ്റില്‍ നിന്ന് ജോഷി കുര്യനും അനില്‍ അയിരൂരിന്റെ പുതിയ ചാനലിലേക്ക് കൂടു മാറിയിട്ടുണ്ട്.
ഇതിന് സമാനമായി മറ്റ് ചാനലുകളില്‍ നിന്നും ഇനിയും പ്രമുഖരെ ബിഗ് ടിവി നോട്ടമിടുന്നുണ്ട്. ജീവനക്കാര്‍ക്കെല്ലാം ചാനല്‍ കമ്പനിയില്‍ ഓഹരി വാഗ്ദാനവും നല്‍കുന്നുണ്ട്. മനോരമയുടെ ‘ഇവിടെ ലൈവ്’ എന്ന ഡിജിറ്റല്‍ ചാനല്‍ പരമ്പരാഗത വാര്‍ത്താ ശൈലികളെ പാടെ പൊളിച്ചെഴുതാനാണ് ഒരുങ്ങുന്നത്. ദൃശ്യങ്ങളില്‍ വിപ്ലവം സൃഷ്ടിക്കാന്‍ അതിനൂതനമായ മൊബൈല്‍ ജേണലിസം (ങീഖീ) സങ്കേതങ്ങളും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാരുടെ സാന്നിധ്യവും മനോരമ ഉപയോഗപ്പെടുത്തും.
ചാനലിന്റെ ലോഗോയേക്കാള്‍ അവതാരകരുടെ മുഖത്തിന് മുന്‍ഗണന ലഭിക്കുന്ന കാലമായതിനാല്‍, പ്രമുഖരെ സ്വന്തമാക്കാന്‍ വമ്പന്‍ പാക്കേജുകളാണ് പുതിയ ചാനലുകള്‍ വാഗ്ദാനം ചെയ്യുന്നത്. വാര്‍ത്താ വായനയിലും വിവരശേഖരണത്തിലും എഐ സാങ്കേതികവിദ്യയുടെ അതിപ്രസരം 2026-ല്‍ എല്ലാ ചാനലുകളിലും പ്രകടമാകും. എഐ അവതാരകരുടെ കൂടുതല്‍ പതിപ്പുകള്‍ ഇക്കാലയളവില്‍ പുറത്തിറങ്ങാനും സാധ്യതയുണ്ട്. ഹൈപ്പര്‍-ലോക്കല്‍ വാര്‍ത്തകള്‍ക്കായി പ്രത്യേക ഡിജിറ്റല്‍ സെഗ്മെന്റുകള്‍ മനോരമയും മറ്റ് പുതിയ ചാനലുകളും വികസിപ്പിക്കുന്നുണ്ട്.
കാഴ്ചക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ സാറ്റലൈറ്റും ഡിജിറ്റലും ഒരു പോലെ ഉപയോഗിക്കുന്ന ഒരു ‘ഹൈബ്രിഡ്’ മാധ്യമ സംസ്കാരത്തിലേക്കാണ് കേരളം മാറുന്നത്. 2026 കഴിയുമ്പോഴേക്കും മലയാളത്തിലെ ചാനല്‍ റേറ്റിംഗ് ചാര്‍ട്ടുകളില്‍ അപ്രതീക്ഷിതമായ അഴിച്ചുപണികള്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


‘പത്മഭൂഷണ്‍ ഏത് പട്ടിക്ക് വേണം?’; കാശ് കൊടുത്താല്‍ കിട്ടുന്നതെന്ന് പരിഹസിച്ച പുരസ്കാരം ഏറ്റുവാങ്ങാന്‍ വെള്ളാപ്പള്ളി; വിസിനെ പിണറായി മറിന്നിട്ടും കേന്ദ്രം ഓര്‍ത്തു; കേരളത്തില്‍ മോദിയുടെ ‘പത്മ സ്ട്രൈക്ക്’
മുഖ്യമന്ത്രി പ്രഖ്യാപനം നീളുന്നു; കോൺഗ്രസിനെതിരെ കടുത്ത നിലപാടുമായി മുസ്ലിം ലീഗ്





