തിരുവനന്തപുരം: വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന നിരോധിത ലഹരി മരുന്നുകളുമായി യുവാവ് പിടിയിൽ. പേരൂർക്കട മുട്ടട അഞ്ചുമുക്ക് വയൽ എം എം ആർ എ 81(ബി ) യിൽ സിദ്ധാർഥ് (28 )ആണ് പൂജപ്പുര പോലീസിന്റെ പിടിയിലായത്. സിറ്റി പോലീസ് കമ്മിഷണർ കെ. കാർത്തിക് നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഓപ്പറേഷൻ ഡാർക്ക് ഹണ്ടിൻ്റെ ഭാഗമായി പൂജപ്പുര പോലീസും ഡാൻസാഫ് സംഘവും ചേർന്ന് ഇയാൾ വാടകയ്ക്ക് താമസിക്കുന്ന തിരുമല വലിയവിള മൈത്രി നഗർ എസ്പി പ്ലാസ അപ്പാർട്മെന്റിൽ റെയിഡ് നടത്തുകയായിരുന്നു.
ഇവിടെ നിന്നും 5.311ഗ്രാം കഞ്ചാവും 0.126ഗ്രാം എൽ എസ് ഡി സ്റ്റാമ്പും 5.051 ഗ്രാം എം ഡി എം എ യും 17.633 ഗ്രാം ഹാഷിഷ് ഓയിലും 38.546 ഗ്രാം ഹൈബ്രിഡ് കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. സിദ്ധാർഥ് മുൻപ് തിരുവനന്തപുരം റൂറൽ പോലീസ് ജില്ലയിലെ ബാലരാമപുരം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 200 കിലോഗ്രാം കഞ്ചാവ് പിടിച്ച കേസിൽ 3 വർഷം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. മയക്കുമരുന്ന് കൈവശം വച്ചതിനു എക്സൈസിലും ഇയാൾക്കെതിരെ കേസുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


വിമുക്ത ഭടനും മോഡലും ലഹരി ശൃംഖലയില്‍! കോഴിക്കോട്ട് ഡാന്‍സാഫിന്റെ വന്‍ ലഹരി വേട്ട; മാളുകള്‍ കേന്ദ്രീകരിച്ച് വിതരണം നടത്തുന്ന സംഘം പിടിയില്‍





