തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഔദ്യോഗികമായി പിൻവലിക്കപ്പെട്ടില്ലെങ്കിലും വോട്ടെണ്ണലിന്റെ തലേദിവസം വേണ്ടപ്പെട്ട രണ്ട് ഡിവൈ എസ് പി മാരുടെ സസ്പെൻഷൻ പിൻവലിച്ചു ആഭ്യന്തര വകുപ്പ് ഉത്തരവ്. വോട്ടെണ്ണൽ ദിനമായ നാലാം തീയതിക്ക് തൊട്ടുതലേദിവസം മൂന്നാം തീയതി അവധി ദിനമായ ഞായർ ആയിട്ടും സർക്കാർ ഉത്തരവ് പുറത്തിറക്കുകയായിരുന്നു.
ആറന്മുള പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിന്റെ അന്വേഷണത്തിൽ വീഴ്ച വരുത്തിയതിന് സസ്പെൻഡ് ചെയ്യപ്പെട്ട ഡിവൈ എസ് പി മാരായ ടി രാജപ്പൻ, പി ശ്രീജിത്ത് എന്നിവരുടെ സസ്പെൻഷനാണ് തിരക്കിട്ട് പിൻവലിച്ചത്. സംസ്ഥാന പോലീസ് മേധാവിയുടെ കഴിഞ്ഞ ഫെബ്രുവരി 25ലെ കത്തിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തരവകുപ്പിന്റെ ഉത്തരവ് .
ഇരുവരെയും തിരികെ സർവീസിൽ പ്രവേശിപ്പിച്ചുകൊണ്ടുള്ള ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയുടെ ഉത്തരവിൽ ഇരുവർക്കും ബന്ധപ്പെട്ട ജില്ലയ്ക്ക് പുറത്ത് നിയമനം നൽകണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
സിപിഎമ്മില്‍ വോട്ടെടുപ്പ് നാടകം; മൂന്ന് വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പിണറായി പ്രതിപക്ഷ നേതാവ്; തള്ളി അവെയ്ലബിള് പിബി; പിണറായി പ്രതിപക്ഷ നേതാവായത് എങ്ങനെ?
പത്തനംതിട്ട ജില്ലയിലെ ആറന്മുള പോലീസ് സ്റ്റേഷനിൽ 2024 രജിസ്റ്റർ ചെയ്യപ്പെട്ട പോക്സോ കേസിലെ അന്വേഷണത്തിലുണ്ടായ വീഴ്ചയുടെ അടിസ്ഥാനത്തിൽ 2025 ജൂൺ രണ്ടിനാണ് ഇരുവരെയും സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. 2004ൽ കോന്നി ഡിവൈ എസ് പി ആയിരുന്ന ടി രാജപ്പന് അന്വേഷണ മേൽനോട്ട ചുമതലയിലു ണ്ടായ വീഴ്ചയുടെയും ആറന്മുള സ്റ്റേഷൻ ഹൗസ് ഓഫീസർ ആയിരുന്ന ശ്രീജിത്തിന് അന്വേഷണ ത്തിൽ ഉണ്ടായ വീഴ്ചയുടെയും പേരിൽ സ്വീകരിച്ച അച്ചടക്ക നടപടിയുടെ ഭാഗമായിട്ടായിരുന്നു സസ്പെൻഷൻ.


തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ ഭാര്യയെ ഭര്‍ത്താവ് അടിച്ചുകൊന്നു ;വിദ്യയുടെ രണ്ടാം വിവാഹം അവസാനിച്ചത് ദുരന്തത്തില്‍! ഭാര്യയെ കൊന്ന വിവരം സുഹൃത്തിന് ഫോണ്‍ ചെയ്ത് പറഞ്ഞ് രതീഷ്





