ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് – ഡൽഹി ക്യാപ്പിറ്റൽസ് മത്സരത്തിനിടെ അരങ്ങേറിയ വിക്കറ്റ് ആഘോഷം വിവാദമാകുന്നു. രാജസ്ഥാന്റെ 15 വയസ്സുകാരൻ വൈഭവ് സൂര്യവംശിയെ പുറത്താക്കിയ ശേഷം ഡൽഹി താരം കൈൽ ജാമിസൺ നടത്തിയ അമിത വൈകാരിക പ്രതികരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
ഒളിംപ്യൻ രാജാ രണ്‍ധീര്‍ സിംഗ് അന്തരിച്ചു ; ഓർമ്മയായത് ഇന്ത്യയുടെ ആദ്യ ഷൂട്ടിംഗ് സ്വർണ്ണമെഡൽ ജേതാവ്
മത്സരത്തിന്റെ രണ്ടാം ഓവറിലായിരുന്നു സംഭവം. ജാമിസൺ എറിഞ്ഞ ഓവറിലെ നാലാം പന്തിൽ വൈഭവ് ഒരു തകർപ്പൻ ബൗണ്ടറി നേടിയിരുന്നു. തൊട്ടടുത്ത പന്തിൽ മനോഹരമായ ഒരു ഇൻസ്വിങ് യോർക്കറിലൂടെ ജാമിസൺ വൈഭവിനെ ക്ലീൻ ബൗൾഡാക്കി മറുപടി നൽകി. വിക്കറ്റ് വീണതിന് പിന്നാലെ 15-കാരനായ വൈഭവിനെ നോക്കി ജാമിസൺ രൂക്ഷമായ രീതിയിൽ ആക്രോശിക്കുകയും അമിതമായി ആഘോഷിക്കുകയും ചെയ്തു.
വെറുമൊരു കുട്ടിയായ വൈഭവിനോട് ഇത്രയും രൂക്ഷമായി പെരുമാറേണ്ടിയിരുന്നോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ജാമിസന്റെ പെരുമാറ്റത്തിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള വിമർശനമാണ് ഉയരുന്നത്.”വിരാട് കോലി പോലും വിക്കറ്റ് നേടുമ്പോൾ ഇത്രയും വലിയ ആക്രോശങ്ങൾ നടത്താറില്ല, പിന്നെയാണോ 15 വയസ്സുള്ള ഒരു ബാലനോട് ജാമിസൺ ഇങ്ങനെ ചെയ്യുന്നത്” – ആരാധകർ എക്സിൽ കുറിച്ചു.കൗമാര താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം അവരുടെ ആത്മവിശ്വാസം തകർക്കുന്ന രീതിയിലുള്ള ഇത്തരം പെരുമാറ്റങ്ങൾ ക്രിക്കറ്റിന് ഭൂഷണമല്ലെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം.
അഭിഷേക് ശര്‍മ്മയുടെ വെടിക്കെട്ട് ബാറ്റിംഗ് 35 പന്തില്‍ 84 റണ്‍സ്; ന്യൂസിലന്റിനെതിരെ ഇന്ത്യക്ക് 48 റണ്‍സിന്റെ തകര്‍പ്പന്‍ ജയം
തന്റെ പ്രായത്തേക്കാൾ വലിയ പോരാട്ടവീര്യം കളിക്കളത്തിൽ കാഴ്ച്ചവെക്കുന്ന വൈഭവിനെ ലോകം ഉറ്റുനോക്കുമ്പോഴാണ് അനുഭവസമ്പത്തുള്ള ഒരു വിദേശ താരത്തിൽ നിന്ന് ഇത്തരമൊരു പ്രതികരണം ഉണ്ടായത്.







