കാലടി: ശ്രീ ശങ്കര ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഗവർണർ രാജേന്ദ്ര അർലേക്കർ കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെത്തുമ്പോൾ കർശന സുരക്ഷാ ക്രമീകരണങ്ങളും മാർഗനിർദേശങ്ങളുമായി സർവകലാശാലാ ഭരണകൂടം. ഏപ്രിൽ 21-ന് രാവിലെ നടക്കുന്ന ചടങ്ങിനായി വൈസ് ചാൻസലർ പുറത്തിറക്കിയ പ്രത്യേക നിർദേശങ്ങൾ സർവകലാശാലയ്ക്കുള്ളിൽ വലിയ ചർച്ചയായിട്ടുണ്ട്.
ഗവർണറുടെ സന്ദർശനത്തോടനുബന്ധിച്ച് ചടങ്ങിൽ പങ്കെടുക്കുന്ന ജീവനക്കാർ മൊബൈൽ ഫോൺ നിർബന്ധമായും സൈലന്റ് മോഡിൽ വെക്കണം.ഗവർണർ വേദിയിലെത്തി തിരികെ പോകുന്നത് വരെ ഹാൾ വിട്ടു പുറത്തുപോകാൻ ആർക്കും അനുവാദമില്ല. അനാവശ്യമായ ചലനങ്ങളും പാടില്ല. ഗവർണർ വേദിയിലേക്ക് എത്തുമ്പോഴും, വേദി വിടുമ്പോഴും പ്രോട്ടോക്കോൾ അനുസരിച്ച് എല്ലാവരും എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിക്കണം. ഗവർണറുടെ പ്രസംഗത്തിലുടനീളം ഹാളിൽ പൂർണ്ണമായ ശാന്തത പാലിക്കണം. അനാവശ്യ സംസാരങ്ങളോ ആംഗ്യങ്ങളോ അനുവദിക്കില്ല. മുൻകൂട്ടി അനുമതി ലഭിച്ചവർക്ക് മാത്രമേ ഹാളിലോ പരിസരത്തോ ഫോട്ടോയോ വീഡിയോയോ എടുക്കാൻ അനുവാദമുള്ളൂ.
സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണമെന്നും, അനധികൃതമായി വേദിയിലേക്കോ ഗവർണറുടെ അടുത്തേക്കോ ആരും പ്രവേശിക്കാൻ പാടില്ലെന്നും വൈസ് ചാൻസലറുടെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ചടങ്ങിലെ കൈയടികൾക്ക് പോലും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.
ഇടുക്കിയിലെ പട്ടയ വിതരണത്തിൽ സർക്കാരിന് തിരിച്ചടി;ഹൈക്കോടതിയുടെ സ്റ്റേ ; ചീഫ് സെക്രട്ടറി നേരിട്ട് വിശദീകരണം നൽകണമെന്ന് ഡിവിഷൻ ബെഞ്ച്
സർവകലാശാലാ തലത്തിൽ നടക്കുന്ന പരിപാടികൾക്ക് ഇത്രയും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെതിരെ വിവിധ കോണുകളിൽ നിന്ന് അഭിപ്രായങ്ങൾ ഉയരുന്നുണ്ടെങ്കിലും, ഗവർണറുടെ സന്ദർശനമായതിനാൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ അധികൃതർ നിർബന്ധിതരാണ്


ട്രെയിൻ എത്തിയിട്ടും റെയിൽവേ ഗേറ്റ് അടച്ചില്ല ; ആലപ്പുഴയിൽ ലോക്കോ പൈലറ്റിന്റെ സമയോചിത ഇടപെടലിലൂടെ ഒഴിവായത് വൻ ദുരന്തം





