ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള പുതിയ റിപ്പോർട്ടുകൾ ആരാധകരെയും ക്രിക്കറ്റ് ലോകത്തെയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്നു. കഴിഞ്ഞ 18 മാസമായി വിവിധ ആരോഗ്യപ്രശ്നങ്ങളുമായി മല്ലിടുകയാണ് താരം. തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെത്തുടർന്ന് കാംബ്ലി കടുത്ത മറവിരോഗം അനുഭവിക്കുന്നതായി അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും മുൻ അമ്പയറുമായ മാർക്കസ് ഔട്ടോ വെളിപ്പെടുത്തി.
മദ്യപാനം പൂർണ്ണമായും ഉപേക്ഷിച്ചത് ആശ്വാസകരമാണെങ്കിലും, പുകവലി തുടരുന്നത് അദ്ദേഹത്തിന്റെ ജീവന് തന്നെ ഭീഷണിയാണെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.കാര്യങ്ങൾ പെട്ടെന്ന് ഓർത്തെടുക്കാനും എന്നാൽ തൊട്ടടുത്ത നിമിഷം അവ മറന്നുപോകുന്നതുമായ അവസ്ഥയിലാണ് കാംബ്ലി.പുകവലി തുടരുന്നത് പക്ഷാഘാതത്തിന് കാരണമായേക്കാമെന്ന് ഡോക്ടർമാർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ വടിയുടെ സഹായത്തോടെയാണ് കാംബ്ലി നടക്കുന്നത്. എങ്കിലും കുടുംബത്തോടൊപ്പം അദ്ദേഹം മികച്ച മാനസികാവസ്ഥയിലാണെന്ന് സുഹൃത്തുക്കൾ പറയുന്നു.
കാംബ്ലിയുടെ ദുരവസ്ഥ അറിഞ്ഞ് സുനിൽ ഗവാസ്കർ, കപിൽ ദേവ് തുടങ്ങിയ ക്രിക്കറ്റ് ഇതിഹാസങ്ങൾ സഹായവാഗ്ദാനവുമായി രംഗത്തെത്തിയിട്ടുണ്ട്. 1983-ലെ ലോകകപ്പ് ജേതാക്കളായ ടീമിലെ അംഗങ്ങൾ കാംബ്ലിക്കായി പ്രത്യേക രോഗമുക്തി പദ്ധതി തയ്യാറാക്കാനുള്ള ശ്രമത്തിലാണ്. 2024 ഡിസംബറിൽ സച്ചിൻ ടെണ്ടുൽക്കർക്കൊപ്പം ഒരു പൊതുവേദിയിൽ കണ്ടപ്പോൾ കാംബ്ലി അതീവ അവശനായി കാണപ്പെട്ടത് വലിയ ചർച്ചയായിരുന്നു.
ഹാർദിക്കിന്റെ ശകാരവും തിലക് വർമയുടെ സെഞ്ചുറിയും; മുംബൈ ഇന്ത്യൻസ് ക്യാമ്പിലെ ആ ‘ഇടവേള’ ചർച്ചയാകുന്നു:വെളിപ്പെടുത്തി തിലക്
ആരോഗ്യപ്രശ്നങ്ങൾക്കിടയിലും തന്റെ പ്രിയപ്പെട്ട മേഖലയിലേക്ക് മടങ്ങിവരാൻ കാംബ്ലി ശ്രമിക്കുന്നുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം അദ്ദേഹം അടുത്തിടെ ഒരു ഐസ്‌ക്രീം പരസ്യത്തിൽ അഭിനയിച്ചു. ശിവാജി പാർക്കിലെ മഹിം ജുവനൈൽ ക്രിക്കറ്റ് ഗ്രൗണ്ടിലായിരുന്നു ഇതിന്റെ ചിത്രീകരണം. കളിക്കളത്തിലെ വിസ്ഫോടനമായിരുന്ന കാംബ്ലി എത്രയും വേഗം പൂർണ്ണ ആരോഗ്യവാനായി മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.


സിംബാവെ തോൽപ്പിച്ചെങ്കിലും ഇന്ത്യക്ക് സെമിയിലെത്താൻ വിൻഡീസിനെയും കീഴടക്കണം ! മഴ പെയ്താൽ ഇന്ത്യ പുറത്താകും കുരുക്കായത് റൺ റേറ്റ്





