വൈറൽ താരം മൊണാലിസയുടെ വിവാഹം നിയമക്കുരുക്കിൽ; സിപിഎം നേതാക്കൾ കുരുക്കിലേക്ക്

തിരുവനന്തപുരം: കുംഭമേളയിലൂടെ വൈറലായ മൊണാലിസയുടെ ഭർത്താവ് ഫർമാൻ ഖാനെ തിരെ മധ്യപ്രദേശ് പോലീസ് പോക്സോ കേസെടുത്തതോടെ വെട്ടിലായത് കേരളത്തിലെ സി പി എം നേതാക്കൾ. പോക്സോ കുറ്റകൃത്യത്തിനു കൂട്ടുനിന്നതിനു കേസിൽ പ്രതിയാകുമോ എന്ന ഭയത്തിലാണ് ഈ നേതാക്കൾ.

സിപിഎം പ്രാദേശിക നേതാക്കൾക്ക് പുറമേ പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും സംസ്ഥാന വിദ്യാ ഭ്യാസ മന്ത്രി വി ശിവൻകുട്ടിയും രാജ്യസഭാഗം എ എ റഹീമും വിവാഹത്തിന് കാർമികത്വം വഹിക്കാൻ എത്തിയിരുന്നു.

പോക്സോ കുറ്റത്തിന് പുറമേ വ്യാജരേഖ ചമക്കലിനും മോണാലിസയുടെ ഭർത്താവിനെതിരെ കേസുണ്ടാകും. വിവാഹസമയത്ത് ഇവിടെ ഹാജരാക്കിയ മൊണാലിസയുടെ ജനന സർട്ടിഫിക്കറ്റ് വ്യാജമായി നിർമ്മിച്ചതാണെന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണിത്. വിവാഹ വേളയിൽ യുവതിയുടെ ഭർത്താവ് പൊലീസിന് മുന്നിൽ ഹാജരാക്കിയ ജനന സർട്ടിഫിക്കറ്റ് പ്രകാരം പെൺകുട്ടിയ്ക്ക് പ്രായപൂർത്തിയായിരുന്നു.

ദേശീയ പട്ടികവർഗ്ഗ കമ്മിഷന്റെ അന്വേഷണത്തിലാണ് വിവാഹ സമയത്ത് പെൺകുട്ടിക്ക് നിയമപരമായി വിവാഹം ചെയ്യാനുള്ള പ്രായമായിട്ടില്ലെന്ന് വ്യക്തമായത്. വിവാഹ സമയത്ത് 16 വയസ് മാത്രമായിരുന്നു മൊണാലിസയുടെ പ്രായം. ഇപ്പോൾ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ള ജനന സർട്ടിഫിക്കറ്റിൽ 2009 ഡിസംബർ 30 ആണ് ജനനത്തീയതി.

കഴിഞ്ഞ മാർച്ച് 11നായിരുന്നു ഫർമാനും മൊണാലിസിയും തമ്മിലുള്ള വിവാഹം. തിരുവനന്തപുരം ജില്ലയിലെ അരുമാനൂർ ശ്രീ നൈനാർ ദേവ ക്ഷേത്രത്തിൽ നടന്ന വിവാഹത്തിലാണ് സിപിഎം നേതാക്കൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തത്.

നേരത്തെ വിവാഹത്തിനായി ഇവർ തമ്പാനൂർ പോലീസിന്റെ സംരക്ഷണം തേടിയിരുന്നു. ഈ അവസരത്തിൽ വ്യാജ സർട്ടിഫിക്കറ്റാണ് പെൺകുട്ടിക്ക് പ്രായപൂർത്തിയായി എന്ന് തെളിയിക്കാൻയി പോലീസ് സ്റ്റേഷനിൽ നൽകിയത്. പിന്നീട് ക്ഷേത്രത്തിൽ നൽകിയതും ഇതേ സർട്ടിഫിക്കറ്റ് തന്നെ. വിവാഹം ഔദ്യോഗികമായി രജിസ്റ്റർ ചെയ്യുന്നതിനായി ഉപയോഗിച്ചതും ഈ സർട്ടിഫിക്കറ്റ് തന്നെയായിരുന്നു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.