കോട്ടയം : മണര്‍കാട് സ്റ്റേഷനിലെ എഎസ്ഐ സ്വപ്ന കരുണാകരനെ എറണാകുളം റൂറലിലേക്ക് സ്ഥലം മാറ്റിയ നടപടി പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. തന്റെ സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങളാണ് ഈ നടപടിക്ക് പിന്നിലെന്ന് സ്വപ്ന ആരോപിക്കുന്നു.
പോലീസ് ഓഫീസേഴ്സ് അസോസിയേഷന് തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിച്ചതിലുള്ള വൈരാഗ്യമാണ് സ്ഥലംമാറ്റത്തിന് പിന്നിലെന്ന് സ്വപ്ന ആരോപിക്കുന്നു. തിരുവനന്തപുരത്ത് നടന്ന ‘നമുക്ക് പറയാം’ എന്ന പരിപാടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കമന്റ് ചെയ്തത് അസോസിയേഷന് നേതൃത്വത്തെ പ്രകോപിപ്പിച്ചു.
നിയമവിരുദ്ധമായ ഒന്നും താന്‍ ചെയ്തിട്ടില്ലെന്നും കൃത്യമായ കാരണങ്ങളില്ലാതെയാണ് തന്നെ മറ്റൊരു ജില്ലയിലേക്ക് മാറ്റിയതെന്നും എഎസ്ഐ കുറ്റപ്പെടുത്തുന്നു.
സോഷ്യല്‍ മീഡിയയില്‍ സേനാംഗങ്ങള്‍ പാലിക്കേണ്ട കര്‍ശനമായ പെരുമാറ്റച്ചട്ടങ്ങള്‍ സ്വപ്ന ലംഘിച്ചുവെന്ന് ഡിഐജി വ്യക്തമാക്കി.പോലീസ് സേനയെ പൊതുമധ്യത്തില്‍ അവഹേളിക്കുന്ന രീതിയിലുള്ള പ്രതികരണങ്ങള്‍ നടത്തിയതിനാണ് അച്ചടക്ക നടപടിയെന്ന നിലയില്‍ ഈ സ്ഥലംമാറ്റമെന്നാണ് ഔദ്യോഗിക വിശദീകരണം.


നിളയെ കടലാക്കിയ മഹാമാഘത്തിന് സമാപനം; അടുത്ത ലക്ഷ്യം 45 ദിവസത്തെ ‘കുംഭമേള’, ദൗത്യത്തിന് ചുക്കാന്‍ പിടിച്ച് ആനന്ദവനം ഭാരതി
സമരത്തോട് സര്‍ക്കാര്‍ അനുഭാവം കാട്ടിയില്ലെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സര്‍ക്കാരിനെ തോല്‍പ്പിക്കുമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്; വേദിയില്‍ ജോസ് കെ മാണിയും എത്തി; പിണറായി സര്‍ക്കാരിന് ‘ആരോഗ്യ ഭീഷണിയും’!





