കൊച്ചി: കേന്ദ്ര സർക്കാർ അവതരിപ്പിച്ച വനിതാ സംവരണ ബില്ലിന് പിന്നിൽ വ്യക്തമായ ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് സിപിഐ നേതാവ് ആനി രാജ. കാലങ്ങളായുള്ള സ്ത്രീകളുടെ ആവശ്യമായ സംവരണം ഇപ്പോൾ തിടുക്കപ്പെട്ട് നടപ്പിലാക്കാൻ ശ്രമിക്കുന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ ലക്ഷ്യം വെച്ചുള്ള കേന്ദ്രത്തിന്റെ ഗൂഢതന്ത്രമാണെന്നും അവർ കൊച്ചിയിൽ പറഞ്ഞു.
ബില്ലിനെ തത്വത്തിൽ അംഗീകരിക്കുന്നുണ്ടെങ്കിലും ഇത് നടപ്പിലാക്കുന്ന രീതിയിൽ ഫാസിസ്റ്റ് ഗൂഢാലോചനയുണ്ടെന്നാണ് ആനി രാജയുടെ പ്രധാന ആരോപണം. 2014-ൽ തന്നെ പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് സംവരണ കാര്യത്തിൽ മെമോറാണ്ടം നൽകിയിരുന്നു. എന്നാൽ 2023 വരെ ഇതേക്കുറിച്ച് ഒരക്ഷരം മിണ്ടാതിരുന്ന സർക്കാർ ഇപ്പോൾ പെട്ടെന്ന് ബില്ലുമായി വരുന്നത് സ്ത്രീകളെ പറഞ്ഞ് പറ്റിക്കാനാണെന്ന് അവർ കുറ്റപ്പെടുത്തി.”ഒരു കല്ല് കൊണ്ട് ഒൻപത് പക്ഷികളെ വീഴ്ത്തുക” എന്ന തന്ത്രമാണ് നരേന്ദ്ര മോദി പയറ്റുന്നത്. സ്ത്രീകളുടെ വോട്ട് ബാങ്ക് ലക്ഷ്യം വെക്കുന്നതിനൊപ്പം മറ്റ് പല ഗൂഢലക്ഷ്യങ്ങളും ഇതിനു പിന്നിലുണ്ട്.
ബില്ലിന്റെ മറവിൽ മണ്ഡല പുനർനിർണ്ണയം നടത്തി പ്രതിപക്ഷത്തിന്റെ വോട്ടുകൾ കുറയ്ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. സ്ത്രീകളെ ഇത്രയും കാലം അവഗണിച്ചതിന് പകരമായാണ് ഇപ്പോൾ ഇങ്ങനെയൊരു ബിൽ കൊണ്ടുവരേണ്ടി വന്നതെന്നും അവർ കൂട്ടിച്ചേർത്തു.സ്ത്രീ ശാക്തീകരണത്തിന്റെ പേരിൽ നടത്തുന്ന ഈ നീക്കം യഥാർത്ഥത്തിൽ രാഷ്ട്രീയ ലാഭത്തിന് വേണ്ടിയുള്ളതാണെന്നും ജനാധിപത്യപരമായ ചർച്ചകൾ ഇതിൽ നടക്കുന്നില്ലെന്നും ആനി രാജ ആരോപിച്ചു.
കേരളത്തിൽ കനത്ത മഴക്ക് സാധ്യത ; ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്


മാസപ്പടി കേസിൽ വൻ തിരിച്ചുപടി: വീണാ വിജയന്റെ മൊഴിയെടുക്കുന്നു; പിണറായിയുടെ വീട്ടിലടക്കം 10 ഇടങ്ങളിൽ ഇഡി റെയ്ഡ്





