ചെന്നൈ: തമിഴ് സിനിമാ ലോകത്തെയും ദളപതി ആരാധകരെയും ഒരുപോലെ ആശങ്കയിലാഴ്ത്തിക്കൊണ്ട് വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘ജന നായകൻ‘ ത്തിന്റെ സുപ്രധാന ദൃശ്യങ്ങൾ ഇന്റർനെറ്റിൽ പ്രചരിക്കുന്നു.
താരത്തിന്റെ രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായുള്ള അവസാന ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയുടെ ടൈറ്റിൽ കാർഡും വിജയ്‌യുടെ മാസ് ഇൻട്രൊഡക്ഷൻ സീനും ഉൾപ്പെടെ അഞ്ച് മിനിറ്റോളം ദൈർഘ്യമുള്ള ഭാഗങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ഈ രാഷ്ട്രീയ ആക്ഷൻ ത്രില്ലറിന്റെ അണിയറപ്രവർത്തനങ്ങൾ പുരോഗമിക്കെ ഉണ്ടായ ഈ സുരക്ഷാവീഴ്ച നിർമ്മാതാക്കൾക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. സിനിമയുടെ എഡിറ്റിംഗ് ജോലികൾക്കിടയിലോ അല്ലെങ്കിൽ പ്രത്യേക പ്രിവ്യൂ പ്രദർശന വേളയിലോ ആരോ രഹസ്യമായി പകർത്തിയതാണ് ഈ ദൃശ്യങ്ങളെന്നാണ് പ്രാഥമികമായി കരുതപ്പെടുന്നത്.
സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ദൃശ്യങ്ങൾ പങ്കുവെക്കുന്നവർക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് നിർമ്മാണ കമ്പനിയായ കെ.വി.എൻ പ്രൊഡക്ഷൻസിന്റെ തീരുമാനം. വിവിധ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്ന വീഡിയോകൾ നീക്കം ചെയ്യാനുള്ള നടപടികൾ സൈബർ സെല്ലിന്റെ സഹായത്തോടെ അവർ ആരംഭിച്ചുകഴിഞ്ഞു.


പരാജയത്തിന് പിന്നാലെ ‘ലൈസന്‍സ്’ കുരുക്ക്; ഗണേഷ് കുമാറിന് എട്ടിന്റെ പണി! 18 തികയും മുമ്പേ ഡ്രൈവിംഗ്? കടുപ്പിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്; എംഎല്‍എ പദവി പോയ ഗണേഷിന് ലൈസന്‍സും പോകുമോ?
വെമ്പായം ഹാപ്പി ലാന്‍ഡില്‍ റൈഡ് പൊട്ടിവീണു; തമിഴ്നാട് സ്വദേശികളായ ഒരു കുടുംബത്തിലെ 5 പേര്‍ക്ക് ഗുരുതര പരിക്ക്; അവഗണനയുടെയും സുരക്ഷാവീഴ്ചയുടെയും ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്





