തിരുവനന്തപുരം: യു.ഡി.എഫ്. സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനകാര്യവകുപ്പിന്റെ ചുമതലകൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിയമസഭയില്‍ അവതരിപ്പിച്ചു. ‘പുതുയുഗ കേരളം’ ലക്ഷ്യമിട്ടുള്ള ബജറ്റാണിതെന്ന് വിശേഷിപ്പിച്ചായിരുന്നു അദ്ദേഹം പ്രസംഗം ആരംഭിച്ചത്. സംസ്ഥാനത്തിന്റെ യഥാര്‍ത്ഥ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളപത്രത്തിലെ കണക്കുകളും നിര്‍ദ്ദേശങ്ങളും ഉദ്ധരിച്ചുകൊണ്ടായിരുന്നു ബജറ്റ് അവതരണം.
രാവിലെ എട്ടരയോടെ സഭയിലെത്തിയ മുഖ്യമന്ത്രി ഭരണ-പ്രതിപക്ഷ അംഗങ്ങളെ അഭിവാദ്യം ചെയ്ത ശേഷം സ്പീക്കറുടെ അനുമതിയോടെ ബജറ്റ് അവതരിപ്പിച്ചു. വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ കന്നി ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളും സമ്പൂര്‍ണ്ണ വിവരങ്ങളും താഴെ നല്‍കുന്നു:
സാമ്പത്തികാവസ്ഥയും ധന മാനേജ്മെന്റും
വരുമാനക്കുറവ്: മുന്‍പ് അവതരിപ്പിച്ച ബജറ്റിലെ തെറ്റായ കണക്കുകള്‍ തിരുത്തി ഈ സര്‍ക്കാര്‍ പുതുക്കിയ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ സംസ്ഥാനത്തിന്റെ പ്രതീക്ഷിത വരുമാനത്തില്‍ 20,500 കോടി രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കടബാധ്യത: കിഫ്ബിയും സോഷ്യല്‍ സെക്യൂരിറ്റി കമ്പനിയും ഉള്‍പ്പെടെ നിലവില്‍ സര്‍ക്കാരിന് മേലുള്ള ആകെ ബാധ്യത 87,012 കോടി രൂപയാണ്. ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണവും ലീവ് സറണ്ടറും നടപ്പാക്കുമ്പോള്‍ ബാധ്യത ഇനിയും വര്‍ദ്ധിക്കും.
പദ്ധതി അടങ്കല്‍ പുതുക്കി: കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ 2026-27 വര്‍ഷത്തെ പദ്ധതി അടങ്കല്‍ തുക 35,750 കോടി രൂപയില്‍ നിന്നും യാഥാര്‍ത്ഥ്യബോധത്തോടെ 30,370 കോടി രൂപയായി പുതുക്കി നിശ്ചയിച്ചു.
അധിക നികുതിയില്ല: കടുത്ത ധനപ്രതിസന്ധിയുണ്ടെങ്കിലും ജനങ്ങള്‍ക്ക് മേല്‍ അധിക നികുതിഭാരം അടിച്ചേല്‍പ്പിക്കാതെ, നിലവിലെ നികുതി സംവിധാനം കാര്യക്ഷമമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
കിഫ്ബി അഴിച്ചുപണിയും: മുന്‍ സര്‍ക്കാര്‍ കണക്കുകള്‍ മറച്ചുവെക്കാന്‍ കിഫ്ബിയെ ഉപയോഗിച്ചുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കിഫ്ബിയുടെ നടത്തിപ്പ് പഠിക്കാന്‍ പ്രത്യേക കമ്മിറ്റിയെ നിയമിക്കും.
യുവജനതയും ഉന്നത വിദ്യാഭ്യാസവും
കേരള നോളജ് വാലി: യുവാക്കളുടെ വിദേശത്തേക്കുള്ള കുടിയേറ്റം കുറയ്ക്കുന്നതിനും വിദേശത്തെ ലെഗസി സര്‍വ്വകലാശാലകളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതിനുമായി ‘കേരള നോളജ് വാലി’ സ്ഥാപിക്കും. ഇതിനായി 100 കോടി രൂപ അനുവദിച്ചു.
റിസര്‍ച്ച് പാര്‍ക്ക്: ഐ.ഐ.ടി. മദ്രാസ് മാതൃകയില്‍ സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോളേജുകളെ ബന്ധിപ്പിച്ച് റിസര്‍ച്ച് പാര്‍ക്ക് സ്ഥാപിക്കാന്‍ 60 കോടി രൂപ വകയിരുത്തി.
സെമസ്റ്റര്‍ ഇന്‍ കേരള: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തില്‍ വന്നു പഠിക്കാന്‍ അവസരമൊരുക്കുന്ന ‘സെമസ്റ്റര്‍ ഇന്‍ കേരള’ പദ്ധതി പുനരാരംഭിച്ച് അക്കാദമിക് ടൂറിസം ശക്തമാക്കും.
ഗ്ലോബല്‍ ജോബ് വാച്ച് ടവര്‍: മാറിക്കൊണ്ടിരിക്കുന്ന ആഗോള തൊഴില്‍ വിപണിയെക്കുറിച്ച് പഠിക്കാനും നമ്മുടെ യുവാക്കളെ സജ്ജരാക്കാനും ‘ഗ്ലോബല്‍ ജോബ് വാച്ച് ടവര്‍’ ആരംഭിക്കും.
സിദ്ധാര്‍ത്ഥന്‍ ആന്റി റാഗിങ് ആക്ട്: ക്യാമ്പസുകളിലെ റാഗിങ് തടയുന്നതിനായി ‘Sidharthan Student Distress App’-ഉം ഒപ്പം ‘Sidharthan Anti Ragging & Student Welfare Act’-ഉം നടപ്പിലാക്കും.
കരുതലും ജനക്ഷേമവും (ഉമ്മന്‍ ചാണ്ടി മാതൃക)
ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ്: എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന ‘ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി’ നടപ്പിലാക്കും.
വണ്‍ കേരള കരുതല്‍ മിഷന്‍: ഗുരുതര രോഗബാധിതര്‍ക്കും സാമ്പത്തിക പരാധീനത അനുഭവിക്കുന്നവര്‍ക്കും തുടര്‍വിദ്യാഭ്യാസത്തിന് പണമില്ലാത്തവര്‍ക്കും സഹായം നേരിട്ടെത്തിക്കാന്‍ ‘വണ്‍ കേരള കരുതല്‍ മിഷന്‍’ രൂപീകരിക്കും.
ക്ഷേമപദ്ധതികളുടെ പുനരുജ്ജീവനം: മുന്‍ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്തെ കാരുണ്യ ബെനവലന്റ് ഫണ്ട്, ശ്രുതിതരംഗം, സ്‌നേഹപൂര്‍വ്വം, സ്‌നേഹസ്പര്‍ശം, താലോലം, കാന്‍സര്‍ സുരക്ഷ, സ്‌നേഹസാന്ത്വനം, വയോമിത്രം, ആശ്വാസകിരണം എന്നീ പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കും.
സില്‍വര്‍ ഇക്കോണമി: വയോജനങ്ങളുടെ സംരക്ഷണവും അവരുടെ വൈദഗ്ദ്ധ്യം ഉപയോഗപ്പെടുത്തുന്നതുമായ ‘സില്‍വര്‍ ഇക്കോണമി’ വികസിപ്പിക്കും. അന്താരാഷ്ട്ര മാതൃകയില്‍ കെയര്‍ ഗിവര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ ആരംഭിക്കും.
കുട്ടികള്‍ക്ക് പ്രത്യേക കരുതല്‍: ടൈപ്പ് വണ്‍ പ്രമേഹ ബാധിതരായ കുട്ടികള്‍ക്ക് ഇന്‍സുലിനും, ബ്രിട്ടില്‍ ഡയബറ്റിക്കായ കുട്ടികള്‍ക്ക് ഇന്‍സുലിന്‍ പമ്പും, കണ്ടിന്യുവസ് ഗ്ലൂക്കോസ് മോണിറ്ററിംഗ് സെന്‍സറുകളും നല്‍കും.
അടിസ്ഥാന സൗകര്യ വികസനവും വ്യവസായവും
മിഷന്‍ സമുദ്ര: കേരളത്തെ ലോക മാരിടൈം ഭൂപടത്തില്‍ എത്തിക്കാന്‍ റോഡ്, റെയില്‍, സമുദ്ര, ഉള്‍നാടന്‍ ജലപാതകളെ ബന്ധിപ്പിച്ചുള്ള ‘മിഷന്‍ സമുദ്ര’ പദ്ധതി പ്രഖ്യാപിച്ചു. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെടുത്തി അഴീക്കല്‍, ബേപ്പൂര്‍ തുറമുഖങ്ങള്‍ വികസിപ്പിക്കാന്‍ 400 കോടി രൂപ മാറ്റിവെച്ചു. തൊഴിലവസരങ്ങളില്‍ തീരദേശ ജനതയ്ക്ക് സംവരണം നല്‍കും.
സതേണ്‍ കേരള ഇക്കണോമിക് കോറിഡോര്‍: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളെ ബന്ധിപ്പിച്ച് തന്ത്രപ്രധാനമായ സാമ്പത്തിക മേഖല സൃഷ്ടിക്കും.
ഏവിയേഷന്‍-ലോജിസ്റ്റിക്‌സ് ഹബ്ബ്: സംസ്ഥാനത്തെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ച് ദക്ഷിണേന്ത്യയിലെ പ്രധാന ഏവിയേഷന്‍ ഹബ്ബായി കേരളത്തെ മാറ്റും.
കേരള എം.എസ്.എം.ഇ. ഗ്രോത്ത് സ്‌കീം: സംസ്ഥാനമൊട്ടാകെ പതിനായിരത്തോളം പുതിയ എം.എസ്.എം.ഇ. സംരംഭങ്ങള്‍ ആരംഭിക്കാന്‍ റിവോള്‍വിംഗ് ഫണ്ടും മെന്റര്‍മാരുടെ സഹായവും നല്‍കുന്ന പദ്ധതി.
ലൈറ്റ് മെട്രോ: തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കും.
പെരുമ്പാവൂര്‍ ഫര്‍ണിച്ചര്‍ ഹബ്ബ്: പെരുമ്പാവൂരിനെ ഫര്‍ണിച്ചര്‍ ഹബ്ബാക്കി മാറ്റും. കൂടാതെ സ്വര്‍ണ്ണ വിനിമയ കേന്ദ്രവും ആഭരണ നിര്‍മ്മാണ പാര്‍ക്കും സ്ഥാപിക്കും.
കൃഷിയും തീരദേശ വികസനവും
റബ്ബര്‍ താങ്ങുവില വര്‍ദ്ധിപ്പിച്ചു: റബ്ബറിന്റെ താങ്ങുവില 200 രൂപയില്‍ നിന്നും 250 രൂപയായി വര്‍ദ്ധിപ്പിച്ചു.
കൃഷി സഖി: വനിതാ കര്‍ഷകരുടെ വികസനത്തിനായി ‘കൃഷി സഖി’ പദ്ധതി നടപ്പിലാക്കും. മലയോര മേഖലയില്‍ ബഹുവിള കൃഷി പ്രോത്സാഹിപ്പിക്കും.
തീരദേശവാസികള്‍ക്ക് പട്ടയം: എല്ലാ തീരദേശവാസികള്‍ക്കും ഭൂമിയുടെ പട്ടയം ലഭ്യമാക്കും. മുതലപ്പൊഴി ഹാര്‍ബറിന്റെ അപാകതകള്‍ പരിഹരിക്കും.
മത്സ്യബന്ധന മേഖല: മത്സ്യത്തൊഴിലാളികള്‍ക്കായി ഫിഷറീസ് സബ് പ്ലാന്‍ ആവിഷ്‌കരിക്കും. മണ്ണെണ്ണ സബ്സിഡി 75 രൂപയായി ഉയര്‍ത്തി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് റെസ്‌ക്യൂ ബോട്ടുകളും വനിതകള്‍ക്കായി ‘ഷീ സ്‌കൂട്ടറുകളും’ നല്‍കും.
ക്ഷീരമേഖല: മൂന്ന് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ പാലിന്റെ പ്രതിദിന ഉല്‍പ്പാദനം ഒരു കോടി ലിറ്ററായി ഉയര്‍ത്തും.
സാമൂഹിക നീതിയും പ്രത്യേക പാക്കേജുകളും
പട്ടികജാതി-പട്ടികവര്‍ഗ്ഗ സംരക്ഷണം: അടങ്കല്‍ തുക ചുരുക്കിയെങ്കിലും പട്ടികജാതി മേഖലയ്ക്ക് 527.68 കോടിയും പട്ടികവര്‍ഗ്ഗ മേഖലയ്ക്ക് 152.52 കോടിയും അധികമായി അനുവദിച്ചു. ബജറ്റ് വിഹിതം സമയബന്ധിതമായി വിനിയോഗിക്കുന്നു എന്ന് ഉറപ്പാക്കാന്‍ പ്രത്യേക നിയമം നിര്‍മ്മിക്കും. പുതിയ ഭവന പദ്ധതിയും സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റും നടത്തും.
വയനാട് ട്രൈബല്‍ സര്‍വകലാശാല: ആദിവാസി സമൂഹങ്ങളുടെ സാംസ്‌കാരിക പൈതൃകവും പരമ്പരാഗത വിജ്ഞാനവും സംരക്ഷിക്കാന്‍ വയനാട് ട്രൈബല്‍ സര്‍വ്വകലാശാലയും തദ്ദേശീയ വിജ്ഞാന മേഖലയും ആരംഭിക്കും.
ജില്ലാ പാക്കേജുകള്‍: കാസര്‍ഗോഡ്, വയനാട്, ഇടുക്കി ജില്ലകള്‍ക്കായുള്ള പ്രത്യേക വികസന പാക്കേജുകള്‍ ഊര്‍ജ്ജിതമാക്കും. ഉരുള്‍പൊട്ടല്‍ ദുരന്തം നേരിട്ട വിഴിഞ്ഞത്തിന്റെ പുനര്‍നിര്‍മ്മിതിക്കായി ‘വിലങ്ങാട് പാക്കേജ്’ നടപ്പിലാക്കും.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍: എല്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ മുഴുവന്‍ കുടുംബങ്ങളെയും സര്‍ക്കാര്‍ ഏറ്റെടുക്കും.
കല, സംസ്‌കാരം, ടൂറിസം
സിനിമയ്ക്ക് വ്യവസായ പദവി: ചലച്ചിത്ര മേഖലയ്ക്ക് വ്യവസായ പദവി നല്‍കും. കൊച്ചിയില്‍ ‘ജെ.സി. ഡാനിയേല്‍ ഇന്റര്‍നാഷണല്‍ ഫിലിം സിറ്റി – ചിത്രനഗരം’ സ്ഥാപിക്കും.
കള്‍ച്ചറല്‍ പാര്‍ക്കുകളും സ്മാരകങ്ങളും:
കോഴിക്കോട് എം.ടി. വാസുദേവന്‍ നായരുടെ പേരില്‍ കള്‍ച്ചറല്‍ പാര്‍ക്ക്.
തൃശ്ശൂരില്‍ ജോണ്‍സണ്‍ മാസ്റ്ററുടെ പേരില്‍ മ്യൂസിക് അക്കാദമി.
എറണാകുളത്ത് നടന്‍ സലിംകുമാറിന് സ്മാരകം.
കണ്ണൂരില്‍ ഗായകന്‍ ഉമ്പായിയുടെ പേരില്‍ മ്യൂസിക് അക്കാദമി.
ഡല്‍ഹിയില്‍ ശ്രീനാരായണഗുരുവിന് പ്രതിമയും സാംസ്‌കാരിക കേന്ദ്രവും.
തിരുവനന്തപുരത്ത് മുന്‍ മുഖ്യമന്ത്രി ആര്‍. ശങ്കറിന് സ്മാരക മന്ദിരം.
ചാലക്കുടിയില്‍ പനമ്പള്ളി ഗോവിന്ദമേനോന്‍ സ്മാരകം.
തീര്‍ത്ഥാടന ടൂറിസം സര്‍ക്യൂട്ട്: അര്‍ത്തുങ്കല്‍ ബസലിക്ക, അമ്പലപ്പുഴ ക്ഷേത്രം, കാക്കഴം പള്ളി, മണ്ണാറശ്ശാല, കൃഷ്ണപുരം കൊട്ടാരം, മാതാ അമൃതാന്ദമയി മഠം, ഓച്ചിറ ക്ഷേത്രം എന്നിവയെ ബന്ധിപ്പിച്ച് പുതിയ ടൂറിസം സര്‍ക്യൂട്ട് വരും. ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിച്ചു.
പൊതുഭരണവും മറ്റ് സുപ്രധാന പ്രഖ്യാപനങ്ങളും
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസം: സര്‍ക്കാര്‍ ജീവനക്കാരുടെ ഡി.എ./ഡി.ആര്‍. ആനുകൂല്യങ്ങള്‍ മുടക്കം കൂടാതെ നല്‍കും. മെഡിസെപ്പ് പരിഷ്‌ക്കരിക്കും. പങ്കാളിത്ത പെന്‍ഷന്‍ (NPS) സംവിധാനത്തിലെ അവ്യക്തതകള്‍ പരിഹരിച്ച് ആവശ്യമായ പരിഷ്‌കാരങ്ങള്‍ വരുത്തും.
ഇന്ദിരാ ഗ്യാരണ്ടി: യു.ഡി.എഫ്. വാഗ്ദാനമായ ഇന്ദിരാ ഗ്യാരണ്ടിയിലെ രണ്ട് പദ്ധതികള്‍ നടപ്പിലാക്കുന്നു. പ്രിയദര്‍ശനി സൗജന്യ യാത്രയ്ക്കായി കെ.എസ്.ആര്‍.ടി.സി.ക്ക് 600 കോടി രൂപ അനുവദിച്ചു.
പരിസ്ഥിതി – കാര്‍ബണ്‍ ന്യൂട്രല്‍: 2050 ഓടെ കേരളത്തെ പൂര്‍ണ്ണമായും കാര്‍ബണ്‍ ന്യൂട്രല്‍ സംസ്ഥാനമാക്കും. കേരളത്തെ ‘ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്ബ്’ ആക്കി മാറ്റും.
ഡിസാസ്റ്റര്‍ റെസിലിയന്‍സ് സെന്റര്‍: പ്രകൃതിദുരന്തങ്ങള്‍ മുന്‍കൂട്ടി അറിയാനും പ്രതിരോധ ഏകോപനത്തിനുമായി ‘കേരള ഡിസാസ്റ്റര്‍ റെസിലിയന്‍സ് സെന്റര്‍’ സ്ഥാപിക്കും.
ലഹരി വിരുദ്ധ പോരാട്ടം: പുതിയ ലഹരിവസ്തുക്കള്‍ കണ്ടെത്താന്‍ എല്ലാ എക്‌സൈസ് ഓഫീസുകളിലും ഡ്രഗ് ഡിറ്റക്ഷന്‍ കിറ്റുകള്‍ ലഭ്യമാക്കും. ‘ഓപ്പറേഷന്‍ തൂഫാന്‍’ പദ്ധതി വ്യാപിപ്പിക്കും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ആര്‍ എസ് എസിലെ ‘ത്രിമൂര്‍ത്തികള്‍’; എന്‍ എസ് എസിന്റെ ‘ശ്രീലേഖാ വിരുദ്ധത’; എസ് സുരേഷിന്റെ കരുനീക്കങ്ങളെ പൊളിച്ച ‘ശിവന്‍കുട്ടി ഫാക്ടര്‍’! രാജേഷാകണം മേയറെന്ന് മനസ്സില്‍ ആഗ്രഹിച്ച രാജീവ് ചന്ദ്രശേഖറും; ഒടുവില്‍ കേരളത്തിലെ ആദ്യ ബിജെപി മേയറായി വിവി; രാജേഷിന്റെ ‘ഡബിള്‍ വിക്ടറി’ കഥ





