ടെഹ്റാന് : ഇറാനില്‍ തുടരുന്ന ആഭ്യന്തര പ്രക്ഷോഭങ്ങളെ അക്രമാസക്തമായ രീതിയില്‍ അടിച്ചമര്‍ത്തുന്നു എന്നാരോപിച്ച് ഇറാന് ഉദ്യോഗസ്ഥര്‍ക്കും സാമ്പത്തിക സ്ഥാപനങ്ങള്‍ക്കുമെതിരെ അമേരിക്കന്‍ ഉപരോധം. ഇറാനിലെ എണ്ണ വരുമാന ശൃംഖലകളെ ലക്ഷ്യം വെച്ചുകൊണ്ടാണ് ട്രംപ് ഭരണകൂടം പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇറാനിലെ ദേശീയ സുരക്ഷയ്ക്കായുള്ള സുപ്രീം കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനിയാണ് ഉപരോധം നേരിടുന്ന പ്രമുഖരില്‍ ഒരാള്‍. പ്രതിഷേധക്കാര്‍ക്കെതിരെ ശക്തമായ ബലപ്രയോഗം ഏകോപിപ്പിച്ചത് ലാരിജാനിയാണെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് കുറ്റപ്പെടുത്തി.
ലോറെസ്താന്‍, ഫാര്‍സ് പ്രവിശ്യകളില്‍ നടന്ന അടിച്ചമര്‍ത്തലുകള്‍ക്ക് നേതൃത്വം നല്‍കിയതിന് ഇറാന് റെവല്യൂഷണറി ഗാര്‍ഡിലെയും ലോ എന്‍ഫോഴ്സ്മെന്റ് ഫോഴ്സിലെയും നാല് പ്രാദേശിക കമാന്‍ഡര്‍മാര്‍ക്ക് മേലും ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവരുടെ അമേരിക്കയിലുള്ള ആസ്തികള്‍ കണ്ടുകെട്ടുകയും ഇടപാടുകള്‍ വിലക്കുകയും ചെയ്യും.
ഇറാന് കരാര്‍ അന്തിമഘട്ടത്തില്‍; ഹോര്‍മുസ് കടലിടുക്ക് തുറക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്; ഗള്‍ഫ് നേതാക്കളുമായും നെതന്യാഹുവുമായും ചര്‍ച്ച നടത്തി
പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ ഉപയോഗിക്കുന്ന ഫണ്ട് തടയുക എന്ന ലക്ഷ്യത്തോടെ ഇറാന്റെ എണ്ണ വരുമാന ശൃംഖലകളെയും സാമ്പത്തിക സ്ഥാപനങ്ങളെയും ഉപരോധത്തിന്റെ പരിധിയില്‍ കൊണ്ടുവന്നു. ഇതോടെ ഇറാനിലെ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകാന്‍ സാധ്യതയുണ്ട്.


ഐടി മേഖലയിൽ കൂട്ടപ്പിരിച്ചുവിടൽ: മൂന്ന് മാസത്തിനിടെ തൊഴിൽ നഷ്ടമായത് 73,000 പേർക്ക്





