തിരുവനന്തപുരം: കേരള പോലീസിൽ സംസ്ഥാന സർവീസ് ക്വാട്ട വഴി ഐപിഎസ് പദവി ലഭിക്കാൻ അർഹതയുള്ള ഉദ്യോഗസ്ഥരുടെ പട്ടിക കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഉടൻ സമർപ്പിക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. ഇത് സംബന്ധിച്ച ഔദ്യോഗിക ലിസ്റ്റ് അടിയന്തരമായി ലഭ്യമാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പും സംസ്ഥാന സർക്കാരും നടപടികൾ വേഗത്തിലാക്കി പട്ടിക തയ്യാറാക്കുന്നത്.
2025-ലെ ഐപിഎസ് ലിസ്റ്റിനു വേണ്ടിയുള്ള പട്ടികയാണ് നിലവിൽ തയ്യാറാക്കുന്നത്. ഈ വർഷത്തേക്ക് ആകെ മൂന്ന് ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എന്നാൽ യഥാർത്ഥത്തിൽ 2025-ൽ നാല് ഒഴിവുകൾ ഉണ്ടായിരുന്നു. കഴിഞ്ഞ 2024-ലെ ലിസ്റ്റിൽ ഐപിഎസ് എസ് പി ആയിരുന്ന ജോസി ചെറിയാന്റെ പേര് ഉൾപ്പെട്ടിരുന്നെങ്കിലും, സംസ്ഥാന സർക്കാർ അദ്ദേഹത്തിന് അന്ന് ഇന്റഗ്രിറ്റി സർട്ടിഫിക്കറ്റ് നൽകാതിരുന്നതിനാൽ ഐപിഎസ് പദവി ലഭിച്ചിരുന്നില്ല. ആ ഒഴിവ് കൂടിയാണ് 2025-ലേക്ക് മാറ്റിവെച്ചിരുന്നത്. എന്നാൽ പിന്നീട് ജോസി ചെറിയാന് ആവശ്യമായ ഇന്റഗ്രിറ്റി സർട്ടിഫിക്കറ്റ് ലഭിച്ചതോടെ, ആ ഒഴിവിൽ അദ്ദേഹത്തിന് ഇപ്പോൾ നിയമനം ലഭിക്കാനുള്ള വഴി തെളിഞ്ഞിരിക്കുകയാണ്.
സീനിയോറിറ്റി ലിസ്റ്റ് പരിശോധിക്കുമ്പോൾ നോൺ ഐപിഎസ് പോലീസ് സൂപ്രണ്ടുമാരായിരുന്ന കെ പി അബ്ദുൽ റസാഖ്, എം പ്രദീപ്കുമാർ, ജെ പ്രസാദ് എന്നിവരാണ് യഥാക്രമം ഒന്നുമുതൽ മൂന്നു വരെയുള്ള സ്ഥാനങ്ങളിൽ നിൽക്കുന്നത്. ഐപിഎസ് സെലക്ഷന്റെ കൃത്യമായ മാനദണ്ഡ പ്രകാരം ലഭ്യമായ ഒരു ഒഴിവിന് മൂന്ന് പേരുകൾ വീതം കേന്ദ്രത്തിലേക്ക് അയക്കേണ്ടതുണ്ട്. അതിൻപ്രകാരം മൂന്ന് ഒഴിവുകളിലേക്ക് ആകെ ഒൻപത് പേരുടെ പേരുകൾ അടങ്ങിയ വിപുലമായ പട്ടികയാണ് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കൈമാറേണ്ടത്.
ഈ മുൻഗണനാ ക്രമമനുസരിച്ച് എസ് മധുസൂദനൻ, എസ് സുരേഷ് കുമാർ (സീനിയർ), ഇ എസ് ബിജുമോൻ, വി അജയകുമാർ (ജൂനിയർ), ബിജി ജോർജ് എന്നിവരാണ് ലിസ്റ്റിൽ ഇടംപിടിക്കുക. പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവരിൽ കെ പി അബ്ദുൽ റസാഖ്, വി കെ അബ്ദുൽ ഖാദർ എന്നിവർ 1970-ൽ ജനിച്ചവരും, പട്ടികയിലെ മറ്റുള്ളവരെല്ലാം 1969 ജനനവർഷം ഉള്ളവരുമാണ്. കൂടാതെ, 2025-ലെ ഐപിഎസ് പദവിക്കായി പരിഗണിക്കപ്പെടുന്ന ഈ ഉദ്യോഗസ്ഥരെല്ലാം തന്നെ നേരത്തെ നോൺ ഐപിഎസ് പോലീസ് സൂപ്രണ്ടുമാരായി സർവീസിൽ നിന്നും വിരമിച്ചവരാണ് എന്ന പ്രത്യേകതയുമുണ്ട്. കേന്ദ്ര മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഈ ഒൻപത് പേരുടെ ലിസ്റ്റ് വൈകാതെ തന്നെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിക്കും.


ഭൂരിഭാഗം ജില്ലകളിലെയും വലിയൊരു വിഭാഗം സ്ത്രീകളെ പുറത്തുനിര്‍ത്തിക്കൊണ്ടുള്ള ഈ ‘സൗജന്യ യാത്ര’ വരും ദിവസങ്ങളില്‍ പുതിയ പ്രാദേശിക രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെക്കും; കെഎസ്ആര്‍ടിസിയിലെ സ്ത്രീ യാത്രാ സൗജന്യം: മലപ്പുറത്തും എറണാകുളത്തും ‘വഴിമുട്ടും’; ആനുകൂല്യം 7 ജില്ലകളില്‍ മാത്രം
തെളിവില്ലാത്ത കേസുകളിലെ ‘ഷെര്‍ലക് ഹോംസ്’; അഞ്ചലിലും കുപ്പണ്ണയിലും ചെറിയ തുറയിലും ചര്‍ച്ചയായ ‘അന്വേഷണ മികവ്’; രാഷ്ട്രപതിയുടെ വിശിഷ്ട സേവന മെഡല്‍ തിളക്കത്തില്‍ എസ് പി ഷാനവാസ്; ഇത് സിബിഐയെ വിസ്മയിപ്പിച്ച അന്വേഷകനുള്ള അംഗീകാരം





