ആ നാദവും നിലച്ചു ; ഗായിക എസ്.ജാനകി വിടവാങ്ങി

മലയാളത്തിൻ്റെ പ്രിയഗായിക എസ്.ജാനകി ഇനി ഓർമ്മ. 88 വയസ്സായിരുന്നു. മൈസൂരുവിലായിരുന്നു അന്ത്യം. ആറ് പതിറ്റാണ്ടുകൾ നീണ്ടു നിന്ന സംഗീതയാത്രയിൽ മലയാളികൾക്ക് എക്കാലവും ഓർത്തിരിക്കാൻ അനേകം ഗാനങ്ങള്‍ ബാക്കി വച്ചാണ് ജാനകി യാത്രയാകുന്നത്. തെലുങ്ക്, കന്നട, മലയാളം, തമിഴ്, ഹിന്ദി, ഒഡിയ, ബംഗാളി, മറാഠി, തുളു, ഉർദു, ഗുജറാത്തി, പഞ്ചാബി, കൊങ്കണി, അസാമീസ്, സിന്ധി തുടങ്ങി പതിനേഴു ഭാഷകളിൽ പാടിയ എസ് ജാനകി ദക്ഷിണേന്ത്യയുടെ വാനമ്പാടി എന്നാണ് അറിയപ്പെട്ടിരുന്നത്.

എണ്ണിയാൽ തീരാത്ത ചിത്രങ്ങൾക്ക് വേണ്ടി പിന്നണി പാടിയ ജാനകിയുടെ ആദ്യ മലയാളഗാനം 1964ല്‍ യേശുദാസിനൊപ്പം ദേവരാജൻ മാസ്റ്റർ ഈണം നൽകിയ യുഗ്മ ഗാനമായിരുന്നു. മലയാളം ഉൾപ്പടെ 18 ഭാഷകളിൽ നാല്‍പതിനായിരത്തോളം പാട്ടുകളാണ് ആരാധകരുടെ ജാനകിയമ്മ പാടിയത്. മലയാളിയുടെ ഓർമ്മകളുടെ താളുകളിൽ  എസ് ജാനകിയുടെ പാട്ടുകൾക്ക് സ്ഥാനം മുൻ നിരയിലാണുള്ളത്. ഉണരൂ വേഗം നീ…, സ്വർണ്ണമുകിലേ…, ആടി വാ കാറ്റേ.., മലർക്കൊടി പോലെ…, തുമ്പീ വാ.., സന്ധ്യേ…, നാഥാ നീ വരും, കിളിയേ കിളിയേ, കണ്ണു കണ്ണും… എന്നീ ഗാനങ്ങൾ അവയില്‍ ചിലത് മാത്രം.

സംഗീത വേദികളോട് വിട ചൊല്ലി വിശ്രമ ജീവിതം നയിക്കുകയായിരുന്നു അവർ . 2017ൽ മൈസൂരിൽ ആയിരങ്ങളെ സാക്ഷിയാക്കിയാണ് സിനിമയിലും പൊതുവേദിയിലും പാടുന്നത് അവസാനിപ്പിക്കുന്നതായി ഗായിക അറിയിച്ചത്. ജാനകിയെ തേടി നാല് തവണയാണ് ദേശീയ പുരസ്‌കാരം എത്തിയത്. 41 തവണ സംസ്ഥാന പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 2013ൽ പത്മഭൂഷണ്‍ ലഭിച്ചെങ്കിലും വൈകി വന്ന അംഗീകാരത്തെ ജാനകിയമ്മ സ്വീകരിച്ചിരുന്നില്ല.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.