മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി-20 പരമ്പരയിലെ നിര്‍ണ്ണായകമായ അവസാന രണ്ട് മത്സരങ്ങളില്‍ നിന്ന് ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ പുറത്തായി. പരിശീലനത്തിനിടെ ഇടതുകൈയിലെ തള്ളവിരലിന് ഏറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. വൈദ്യപരിശോധനയില്‍ വിരലിന് നേരിയ പൊട്ടല്‍ ഉള്ളതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് മെഡിക്കല്‍ ടീം താരത്തിന് അടിയന്തര വിശ്രമം നിര്‍ദ്ദേശിക്കുകയായിരുന്നു.
ഗില്ലിന് പകരം ഋതുരാജ് ഗെയ്ക്വാദോ സഞ്ജു സാംസണോ ഇന്നിംഗ്സ് ആരംഭിക്കാനാണ് സാധ്യത. വരാനിരിക്കുന്ന പ്രധാന പരമ്പരകള്‍ കൂടി മുന്നില്‍ കണ്ടാണ് താരത്തിന് വിശ്രമം അനുവദിക്കാന്‍ ബിസിസിഐ തീരുമാനിച്ചത്. താരം എത്രയും വേഗം ബംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നാണ് വിവരം. അതിനിടെ ഇനിയും സഞ്ജുവിനെ തഴയുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. ഇതില്‍ നാലാം 20-20 മോശം കാലാവസ്ഥയെ തുടര്‍ന്ന് ഉപേക്ഷിക്കുകയും ചെയ്തു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
വാക്കുപാലിച്ച് ഹാർദിക് പാണ്ഡ്യ; വാംഖഡെയിലെ ഗ്രൗണ്ട് ജീവനക്കാർക്ക് 1.10 കോടി രൂപയുടെ സമ്മാനം


“ദേഹത്ത് എഐ ചിപ്പ് വല്ലതുമുണ്ടോ”?വൈഭവ് സൂര്യവൻഷിക്ക് പാകിസ്ഥാനില്‍ നിന്നും അഭിനന്ദനം; 234 സ്ട്രൈക്ക് റേറ്റുമായി ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുന്ന പതിനഞ്ചുകാരൻ





