കൊല്ലം: കഴിഞ്ഞ കുറച്ചു നാളുകളായി കൊല്ലം ജില്ലയെയും പരിസര പ്രദേശങ്ങളെയും ഭീതിയുടെ നിഴലിലാഴ്ത്തിയ പരമ്പരക്കൊലപാതക പരമ്പരയ്ക്ക് അറുതിയാകുമോ? നാടിനെ നടുക്കിയ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച മുഖ്യപ്രതിയെ ഒടുവില്‍ ജില്ലാ ക്രൈംബ്രാഞ്ചും ഷാഡോ പൊലീസും ചേര്‍ന്നുള്ള അതിസാഹസികമായ നീക്കത്തിനൊടുവില്‍ പിടികൂടി. പ്രതി വലയിലായതോടെ വലിയൊരു ഭീതിയില്‍ നിന്നാണ് കൊല്ലം നിവാസികള്‍ മോചിതരായിരിക്കുന്നത്. വാല്‍പാറയില്‍ നിന്നാണ് അറസ്റ്റ്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നീങ്ങിയാണ് പ്രതിയെ പിടികൂടിയത്. വാല്‍പ്പാറയില്‍ നിന്നും വിജു സുരേഷാണ് കുടുങ്ങിയത്.
വ്യത്യസ്തമായ സാഹചര്യങ്ങളില്‍, സമാനമായ രീതിയില്‍ നടന്ന കൊലപാതകങ്ങളാണ് പൊലീസിനെ പരമ്പരക്കൊലപാതകമെന്ന നിഗമനത്തിലേക്ക് നയിച്ചത്. കൊല്ലപ്പെട്ടവരുടെ പശ്ചാത്തലമോ സാഹചര്യങ്ങളോ തമ്മില്‍ പ്രകടമായ ബന്ധമില്ലാതിരുന്നത് തുടക്കത്തില്‍ അന്വേഷണസംഘത്തെ വല്ലാതെ കുഴക്കിയിരുന്നു. എന്നാല്‍, ഒടുവില്‍ നടന്ന കൊലപാതക സ്ഥലത്തുനിന്നും ലഭിച്ച ചില ശാസ്ത്രീയ തെളിവുകളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് വിരല്‍ ചൂണ്ടിയത്. മൊബൈല്‍ ടവര്‍ ലൊക്കേഷനുകളും മുന്‍പ് സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളവരുടെ വിവരങ്ങളും സൈബര്‍ സെല്ലിന്റെ സഹായത്തോടെ വിശദമായി പരിശോധിച്ചതോടെ പ്രതിയുടെ വഴിത്തിരിവുകള്‍ കൃത്യമായി കണ്ടെത്താന്‍ പൊലീസിന് സാധിച്ചു.
വളരെ ആസൂത്രിതമായി, ഇരകളെ കണ്ടെത്തി തനിച്ച് കിട്ടുന്ന സമയങ്ങളില്‍ അതിക്രൂരമായി കൊലപ്പെടുത്തുന്നതായിരുന്നു പ്രതിയുടെ ശൈലിയെന്നാണ് നിഗമനം. കൊലപാതകത്തിന് ശേഷം യാതൊരുവിധ തെളിവുകളും അവശേഷിപ്പിക്കാതിരിക്കാന്‍ പ്രതി അതീവ ജാഗ്രത പുലര്‍ത്തിയിരുന്നു. എന്നാല്‍ ഒരു കൊലപാതക സ്ഥലത്ത് പ്രതി വരുത്തിയ ചെറിയൊരു പിഴവാണ് പൊലീസിന് വഴിത്തിരിവായത്. ഒരു കൊല കേസില്‍ മാത്രമാണ് നിലവില്‍ തെളിവുള്ളത്. ഇയാളെ വിശദമായി ചോദ്യം ചെയ്യും. ഇതിലൂടെ രണ്ടാം കൊലപാതകത്തിലും വ്യക്തത വരുത്തും. വിജു സുരേഷിനെ വിശദമായി ചോദ്യം ചെയ്യും. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളിലൂടെ വിശദമായ വിവരങ്ങള്‍ പുറത്തുവിടുമെന്ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. പ്രതിയെ തെളിവെടുപ്പിനായി ഉടന്‍ തന്നെ കൊലപാതകങ്ങള്‍ നടന്ന വിവിധ സ്ഥലങ്ങളില്‍ എത്തിക്കുമെന്നാണ് സൂചന. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ.
നഗരത്തെ ഭീതിയിലാഴ്ത്തി അടുത്തടുത്ത ദിവസങ്ങളില്‍ നടന്ന രണ്ട് ക്രൂര കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ഒരു ‘സീരിയല്‍ കില്ലര്‍’ ആണെന്ന കടുത്ത സംശയത്തിലായിരുന്നു സിറ്റി പോലീസ്. കഴിഞ്ഞ ഏപ്രില്‍ 19-ന് കല്ലുവാതുക്കലിലും, തുടര്‍ന്ന് മേയ് 25-ന് കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിന് തൊട്ടടുത്തും വയോധികരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവങ്ങളിലാണ് ഞെട്ടിക്കുന്ന സമാനതകള്‍ പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലെ കൊല നടത്തിയെന്ന് ഉറപ്പിച്ചാണ് ഇപ്പോഴത്തെ അറസ്റ്റ്.
രണ്ടു കൊലപാതകങ്ങളും നടന്നിട്ടുള്ളത് ഒരേ രീതിയിലാണെന്നതാണ് പോലീസിനെ ഈ നിഗമനത്തിലേക്ക് നയിച്ചത്. കല്ലുവാതുക്കലില്‍ വയോധികന്റെ മൃതദേഹം കണ്ടെത്തിയത് നിര്‍മ്മാണത്തിലിരുന്ന ഒരു കെട്ടിടത്തിനകത്തുവെച്ചാണ്. കമ്മീഷണര്‍ ഓഫീസിന് സമീപം കൊല്ലപ്പെട്ടയാളെയും സമാനമായ സാഹചര്യത്തിലാണ് കണ്ടെത്തിയത്. ഇരുവര്‍ക്കും നേരെ ഉറങ്ങിക്കിടക്കുമ്പോഴാണ് ആക്രമണമുണ്ടായതെന്നാണ് സൂചന. തലയ്ക്ക് കനത്ത ആയുധം കൊണ്ട് അടിയേറ്റ്, ചോര പൂര്‍ണ്ണമായി വാര്‍ന്ന നിലയിലായിരുന്നു രണ്ട് മൃതദേഹങ്ങളും പോലീസ് ഇന്‍ക്വസ്റ്റില്‍ കണ്ടത്.
കൊല്ലപ്പെട്ട ഇരുവരും തെരുവില്‍ അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന വയോധികരായിരുന്നു. കമ്മീഷണര്‍ ഓഫീസിന് സമീപം കൊല്ലപ്പെട്ടത് തമിഴ്നാട് സ്വദേശിയായ തങ്കപ്പന്‍ എന്നയാളാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രദേശത്തെ കടകളില്‍ നിന്നും പൊതുവഴികളില്‍ നിന്നുമുള്ള സി.സി.ടി.വി (ഇഇഠഢ) ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെക്കുറിച്ചുള്ള സുപ്രധാന സൂചനകള്‍ പോലീസിന് ലഭിച്ചിരിക്കുന്നത്.
തുടര്‍ച്ചയായ കൊലപാതകങ്ങളിലൂടെ നഗരത്തില്‍ ഭീതി വിതയ്ക്കുന്ന ഈ അജ്ഞാത കൊലപാതകിയെ പിടികൂടാന്‍ കൊല്ലം എ.സി.പിമാരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. പ്രതി അതിര്‍ത്തി കടന്ന് തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ടിരിക്കാനുള്ള സാധ്യത കണക്കിലെടുത്ത് പോലീസിന്റെ പ്രത്യേക സംഘം തമിഴ്നാട്ടിലേക്ക് തിരിക്കുകയും അന്വേഷണം ഊര്‍ജ്ജിതമാക്കുകയും ചെയ്തിട്ടുണ്ട്. നഗരത്തിലെ തെരുവുകളിലും റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളിലും രാത്രികാല പോലീസ് പട്രോളിങ് ശക്തമാക്കി.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


രാജീവ് ചന്ദ്രശേഖറിന്റെ സമ്മര്‍ദ്ദം ഫലിച്ചു; അവസാന നിമിഷം മോദി ഇടപെട്ടു; അങ്ങനെ എഫ് സി ആര് എ ബില്‍ തല്കാലത്തേക്ക് കോള്‍ഡ് സ്റ്റോറേജില്‍; ക്രൈസ്തവ വോട്ടുകള്‍ മുഖ്യം; കേരളത്തില്‍ എത്തുമ്പോള്‍ പ്രധാനമന്ത്രി നിര്‍ണ്ണായക പ്രഖ്യാപനം നടത്തും





