തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വീണ്ടും കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 125 രൂപയും പവന് 1000 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,315 രൂപയും, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 1,06,520 രൂപയുമായി മാറി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണവിലയിൽ രേഖപ്പെടുത്തുന്ന നേരിയ കുറവ് ആഭരണപ്രേമികൾക്ക് ആശ്വാസമാണ്. എന്നാൽ, സ്വർണവിലയിലെ പെട്ടെന്നുള്ള ഏറ്റക്കുറച്ചിലുകൾ സ്വർണം വാങ്ങാൻ തയ്യാറെടുക്കുന്നവർക്ക് കടുത്ത ആശങ്കയാണ് നൽകുന്നത്. മിക്ക ദിവസങ്ങളിലും ഒന്നിൽ കൂടുതൽ തവണ സ്വർണവിലയിൽ വരുന്ന മാറ്റവും ജ്വല്ലറികളിലെത്തുന്നവർക്ക് ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ട്.
അതേസമയം, സംസ്ഥാനത്തെ വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളയുടെ ഇന്നത്തെ വില 245 രൂപയാണ്. ഇന്നലെയും വെള്ളിക്ക് ഇതേ നിരക്കായിരുന്നു. ഈ മാസത്തിന്റെ തുടക്കത്തിൽ സ്വർണവില താഴേക്ക് ഇറങ്ങിയെങ്കിലും തുടർന്നുളള ദിവസങ്ങളിൽ പെട്ടെന്ന് വില വർധിക്കുകയായിരുന്നു. സ്വർണവിലയിലെ ഈ ചാഞ്ചാട്ടം സ്വർണം വാങ്ങാനെത്തുന്നവരുടെ തിരക്കിനെ കാര്യമായി ബാധിക്കുമോ എന്ന ആശങ്കയിലാണ് ജ്വല്ലറി ഉടമകളുമുള്ളത്.
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർധന


ഇന്ത്യൻ മാമ്പഴങ്ങൾ വേണ്ട ; ഇറക്കുമതിക്ക് വിലക്കേർപ്പെടുത്തി ജപ്പാൻ





