തിരുവനന്തപുരം : കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താഴേക്ക് പോയിക്കൊണ്ടിരുന്ന സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഉയർച്ച. ഗ്രാമിന് 10 രൂപ വീതമാണ് ഇന്ന് വർധനവുണ്ടായിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 13130 രൂപയായും, പവന് 1,05,040 രൂപയായും വർധിച്ചു. അന്താരാഷ്ട്ര വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡിന് വില ഇടിഞ്ഞു കൊണ്ടിരിക്കുകയാണ്. ട്രോയ് ഔണ്‍സിന് 13.44 ഡോളര്‍ ഇടിഞ്ഞ് 4,059.22 ഡോളറായി. 0.33 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്. അതേസമയം, വെള്ളിവിലയില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപയും കിലോക്ക് 10,000 രൂപയുമാണ് കുറഞ്ഞത്.
ഇന്നലെ സ്വര്‍ണത്തിന് രണ്ടു പ്രാവശ്യം വില കുറഞ്ഞിരുന്നു. രാവിലെ ഗ്രാമിന് 70 രൂപയും ഉച്ചക്ക് ശേഷം 125 രൂപയുമാണ് കുറഞ്ഞത്. 13,120 രൂപ ഗ്രാമിനും പവന് 1,04,960 രൂപയുമായിരുന്നു വിപണി അവസാനിപ്പിക്കുമ്പോഴുള്ള വില. സംസ്ഥാനത്ത് ഈ വര്‍ഷം ജനുവരി 29നാണ് സ്വര്‍ണത്തിന് ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. അന്ന് പവന് 1,31,160 രൂപയായിരുന്നു വില.
സംസ്ഥാനത്തെ സ്വർണ്ണവിലയിൽ കുത്തനെ ഇടിവ് ; പവന് 2200 രൂപയോളം കുറഞ്ഞു


രാജ്യന്തര ക്രൂഡ് ഓയിൽ വിലയിൽ കുത്തനെ ഇടിവ് ; ബാരലിനു 80.25 ഡോളറായി





