സ്വർണ്ണവിലയിൽ ഇടിവ് ; പവന് 200 രൂപ കുറഞ്ഞു ; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 25 രൂപ കുറഞ്ഞ് വിപണിവില 13,​230 രൂപയായി . ഒരു പവന് 200 രൂപ കുറഞ്ഞ് 1,​05,​840 രൂപയായി. സ്വർണത്തിന്റെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. സ്വർണവില ഇനിയും കുറയുമെന്നാണ് സൂചന.

ജൂൺ ഒന്നിന് ഒരു പവൻ സ്വർണത്തിന്റെ വില 1,​14,​560 രൂപയായിരുന്നു. ഇതിൽ നിന്നും കഴിഞ്ഞ 20 ദിവസത്തിനിടെ 8,​720 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇന്നലെ രണ്ട് തവണയായി പവന്‍ വില 2,480 രൂപ കുറഞ്ഞ് 1,06,040 രൂപയിലെത്തിയിരുന്നു. നിലവിലെ അവസ്ഥയിൽ സ്വർണവിലയിൽ വലിയ കയറ്റിറക്കങ്ങൾക്ക് സാധ്യത കുറവാണെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

യു.എസ്സിൽ നാണയപ്പെരുപ്പ ഭീഷണി നിലനിൽക്കുന്നത് കൊണ്ട് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് മുഖ്യ പലിശ അടുത്ത ദിവസം ഉയര്‍ത്തുമെന്ന പ്രവചനങ്ങങ്ങളാണ് സ്വര്‍ണ വിലയില്‍ കനത്ത ഇടിവുണ്ടാക്കിയത്. പലിശ ഉയരുമെന്ന പ്രതീക്ഷയില്‍ ഡോളറും യുഎസ് ബോണ്ടുകളും കരുത്താര്‍ജിച്ചു. പലിശ ലഭിക്കാത്ത സ്വര്‍ണത്തിന് പകരം ഉയര്‍ന്ന വരുമാനം നല്‍കുന്ന ബോണ്ടുകളിലേക്ക് നിക്ഷേപകര്‍ നീങ്ങിയതാണ് സ്വർണ്ണ വിലക്ക് തിരിച്ചടിയായത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഔണ്‍സിന് 75 ഡോളര്‍ ഇടിഞ്ഞ് 4,117 ഡോളറിലെത്തി.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.