സ്വർണ്ണവില വീണ്ടും താഴേക്ക് ; പവന് 200 രൂപ കുറഞ്ഞു

തിരുവനന്തപുരം : സംസ്ഥാനത്തെ സ്വർണ വിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം സ്വർണത്തിന് 25 രൂപയും ഒരു പവൻ സ്വർണത്തിന് 200 രൂപയുടേയും കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വിപണി വില13850 രൂപയായി . ഒരു പവന് 1,10,800 രൂപയാണ് നൽകേണ്ടി വരിക. ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,11,000 രൂപയായിരുന്നു വില. ഈ മാസം ഇതുവരെ സ്വർണവിലയിൽ 4,​000 രൂപയ്ക്കടുത്ത് കുറവുണ്ടായി. ജൂൺ ഒന്നിനാണ് സ്വർണവിലയിൽ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. അന്ന് വില 1,14,560 രൂപയായിരുന്നു. വരും ദിവസങ്ങളിലും വിലയിൽ ഇടിവ് വരുമെന്നാണ് സൂചന. അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില ഇന്ന് 265 രൂപയാണ്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.