കൊച്ചി: പാസ്പോര്‍ട്ട് വെരിഫിക്കേഷന്റെ മറവില്‍ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. പള്ളുരുത്തി പോലീസ് സ്റ്റേഷനിലെ സി.പി.ഒ വിജേഷിനെതിരെയാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ നടപടിയെടുത്തത്.
പാസ്പോര്‍ട്ട് വെരിഫിക്കേഷനായി അപേക്ഷകയുടെ വീട്ടില്‍ പോകുന്നതിന് പകരം, തന്നെ വന്നു കാണാന്‍ വിജേഷ് യുവതിയോട് ആവശ്യപ്പെട്ടു.
തോപ്പുംപടി പാലത്തിന് സമീപമുള്ള കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് അവന്യൂവിലേക്ക് വരാനാണ് നിര്‍ദ്ദേശിച്ചത്.അവിടെയെത്തിയ യുവതിയോട് വിജേഷ് തന്റെ കാറിലേക്ക് കയറാന്‍ ആവശ്യപ്പെടുകയും, തുടര്‍ന്ന് കാറിനുള്ളില്‍ വെച്ച് അപമര്യാദയായി പെരുമാറുകയും ചെയ്തു.
ഈ മാസം അഞ്ചിന് നടന്ന സംഭവത്തില്‍ യുവതി തൊട്ടടുത്ത ദിവസം തന്നെ പോലീസില്‍ പരാതി നല്‍കി.ഹാര്‍ബര്‍ പോലീസ് വിജേഷിനെതിരെ കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
സ്ത്രീയുടെ അന്തസ്സിനെ ഹനിക്കുന്ന രീതിയില്‍ പെരുമാറിയതിനും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിനുമാണ് വിജേഷിനെ സസ്പെന്‍ഡ് ചെയ്തത്. വിജേഷിനെതിരെ വകുപ്പുതലത്തില്‍ കൂടുതല്‍ അന്വേഷണം നടക്കും.


കാവലായി കേരള പോലീസ്, വേദിയൊരുക്കി ദൈവത്തിന്റെ സ്വന്തം നാട്; സാക്ഷിയായി പ്രമുഖര്‍, കുംഭമേളയിലെ വൈറല്‍ താരം മൊണാലിസയും ഫര്‍ഹാനും അരുമാനൂര്‍ ശ്രീ നയിനാര്‍ ദേവ ക്ഷേത്രത്തില്‍ വിവാഹിതരായി
രാഹുല്‍ മാങ്കൂട്ടത്തിലിന് ആശ്വാസം! 21 വരെ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി





