തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ആവേശത്തിലേക്ക് കേരളം കടക്കവെ, മധ്യകേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറ്റിമറിക്കാന്‍ സാധ്യതയുള്ള നിര്‍ണ്ണായക നീക്കങ്ങള്‍ സജീവമാകുന്നു. സീറ്റ് വിഭജനത്തെച്ചൊല്ലി യുഡിഎഫില്‍ കോണ്‍ഗ്രസും പി.ജെ. ജോസഫും തമ്മിലുള്ള തര്‍ക്കം രൂക്ഷമായതോടെ, ജോസഫ് വിഭാഗം ഇടതുമുന്നണിയിലേക്ക് ചേക്കേറിയേക്കുമെന്നാണ് സൂചന.
ഇത്തരമൊരു നീക്കമുണ്ടായാല്‍ അതിനെ എതിര്‍ക്കില്ലെന്ന നിലപാടിലാണ് കേരള കോണ്‍ഗ്രസ് മാണി വിഭാഗം. വിവിധ ഗ്രൂപ്പുകളായി പിരിഞ്ഞുനില്‍ക്കുന്ന കേരള കോണ്‍ഗ്രസുകള്‍ ലയിക്കണമെന്ന ആവശ്യം ക്രൈസ്തവ സഭകള്‍ ശക്തമായി ഉന്നയിക്കുന്ന പശ്ചാത്തലത്തില്‍, ജോസഫിന്റെ വരവിനെ സ്വാഗതം ചെയ്യാനാണ് ജോസ് കെ. മാണിയുടെ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനും ജോസ് കെ. മാണിയും തമ്മില്‍ കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയില്‍ ഇക്കാര്യം ചര്‍ച്ചയായതായാണ് വിവരം.
യുഡിഎഫില്‍ പത്ത് സീറ്റെന്ന ജോസഫിന്റെ ആവശ്യത്തിന്മേല് കോണ്‍ഗ്രസ് കടുത്ത നിലപാടാണ് സ്വീകരിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ മുന്‍ധാരണ പ്രകാരം ഇടുക്കി, കുട്ടനാട്, ഏറ്റുമാനൂര്‍, കോതമംഗലം എന്നീ നാല് സീറ്റുകള്‍ തിരിച്ചുപിടിക്കാനാണ് കോണ്‍ഗ്രസ് നീക്കം.
ഈ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കാണ് വിജയസാധ്യതയെന്ന് ഹൈക്കമാന്‍ഡ് വിലയിരുത്തുന്നു. എന്നാല്‍, പത്ത് സീറ്റുകളിലും മത്സരിക്കുമെന്ന നിലപാടില്‍ ജോസഫ് ഗ്രൂപ്പ് ഉറച്ചുനില്‍ക്കുകയാണ്. ഏറ്റുമാനൂരിന് പകരം പൂഞ്ഞാര്‍ എന്ന ഫോര്‍മുല മുന്നോട്ടുവെച്ചെങ്കിലും കോണ്‍ഗ്രസ് വഴങ്ങിയിട്ടില്ല.
ഈ സാഹചര്യത്തില്‍, യുഡിഎഫില്‍ അര്‍ഹമായ പരിഗണന ലഭിക്കില്ലെന്ന് കണ്ടാല്‍ ഇടതുമുന്നണിയുമായി സഹകരിക്കാന്‍ ജോസഫ് തയ്യാറായേക്കും. തൊടുപുഴയുള്പ്പെടെയുള്ള മധ്യകേരളത്തിലെ ശക്തികേന്ദ്രങ്ങളില്‍ ജോസഫിന്റെ സാന്നിധ്യം ഇടതുമുന്നണിക്ക് വലിയ കരുത്തുപകരുമെന്ന് സിപിഎമ്മും കണക്കുകൂട്ടുന്നു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


പാട്ടും പാടി വേടന് നിയമസഭയിലേക്കോ? തൃശൂരില്‍ സീറ്റ് ഉറപ്പെന്ന് സൂചന; സിപിഎം ‘റാപ്പറെ’ കളത്തിലിറക്കുമോ? വിവാഹത്തോടെ വേടന്റെ പ്രതിച്ഛായ മാറിയോ?





