കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി നടി പാർവതി തിരുവോത്ത്. രഞ്ജിത്തിന്റെ അറസ്റ്റിൽ തനിക്ക് യാതൊരു അത്ഭുതവുമില്ലെന്ന് പറഞ്ഞ നടി, സിനിമാ മേഖലയിൽ ചൂഷണങ്ങൾക്കെതിരെ ശബ്ദമുയർത്തുന്ന സ്ത്രീകൾ നേരിടുന്ന കടുത്ത അവഗണനയെക്കുറിച്ചും തുറന്നടിച്ചു. കൊച്ചിയിൽ നടന്ന ചടങ്ങിലാണ് സിനിമയിലെ ‘പവർ ഗ്രൂപ്പിനും’ നിലവിലെ അന്വേഷണ രീതികൾക്കുമെതിരെ പാർവതി ആഞ്ഞടിച്ചത്.
“കരീന കപൂർ ഒരിക്കൽ പറഞ്ഞതുപോലെ ഞാൻ ശരിക്കും മടുത്തുപോയി” എന്നായിരുന്നു പാർവതിയുടെ വാക്കുകൾ. അതിജീവിതർ നേരിടുന്ന സാമ്പത്തികവും തൊഴിൽപരവുമായ പ്രതിസന്ധികൾ ആരും കാണുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടി.”ശിക്ഷ എന്ന പേരിൽ ഇപ്പോൾ നടക്കുന്നത് വെറും പെർഫോമൻസ് മാത്രമാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ പരാതിയുമായി വരുന്ന സ്ത്രീകൾ തൊഴിലിടങ്ങളിൽ നിന്ന് മാറ്റിനിർത്തപ്പെടുന്നു. അവർക്ക് കുടുംബം പോറ്റാൻ വരുമാനമില്ലാത്ത അവസ്ഥയാണിന്ന്.”
“ആളുകൾക്ക് വേണ്ടത് സെൻസേഷണലിസം മാത്രമാണ്. പേരുകൾ പുറത്തുവരണമെന്ന് മാത്രമേ അവർ ആഗ്രഹിക്കുന്നുള്ളൂ, അല്ലാതെ നീതി നടപ്പാക്കണമെന്നല്ല. ഇതിന്റെ മറുവശത്ത് ഒരു മനുഷ്യനുണ്ടെന്ന് ആരും പരിഗണിക്കുന്നില്ല.” സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി അത്യാവശ്യമാണെന്ന് സ്ഥാപിക്കാൻ ഡബ്ല്യുസിസി കഠിനമായി പരിശ്രമിക്കുന്നുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
കൊച്ചിയിൽ സിനിമാ ഷൂട്ടിങ്ങിനിടെ കാരവാനിൽ വെച്ച് പീഡിപ്പിച്ചു എന്ന യുവനടിയുടെ പരാതിയിലാണ് രഞ്ജിത്തിനെ മാർച്ച് 31-ന് തൊടുപുഴയിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. നിലവിൽ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യപ്പെട്ട രഞ്ജിത്തിനെതിരെ നേരത്തെ ബംഗാളി നടിയും പീഡനാരോപണം ഉന്നയിച്ചിരുന്നു. ജനുവരി 30-നാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കേരളം ഇതുവരെ കേള്‍ക്കാത്ത സിനിമാ തട്ടിപ്പ്; ആഷിഖ് അബു ഈ മഹാപാതകം തിരുത്തണം; കാന്‍സര്‍-വൃക്ക രോഗികളായ വ്യാപാരികളെ പറ്റിച്ച് മുങ്ങിയ ‘അജഃസുന്ദരി’ സംഘത്തിന്റെ നടപടി ചലച്ചിത്ര ലോകത്തിന് തന്നെ നാണക്കേട്





