തൃശ്ശൂരിൽ ഗൃഹനാഥനെ കെട്ടിയിട്ട് കവർച്ച ; 40 പവനും,ഒന്നരലക്ഷം രൂപയും മോഷ്ടിച്ചു

തൃശൂർ : തൃശൂർ മണ്ണുത്തി മുല്ലക്കരയില്‍ വീട്ടുടമയെ കെട്ടിയിട്ട് 40 പവന്റെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു. വെട്ടിക്കല്‍ സ്വദേശി ചെറുവാറ സോമശേഖരന്റെ വീട്ടിലാണ് മൂന്നംഗ  സംഘം കവര്‍ച്ച നടത്തിയത്. അലമാരിയില്‍ സൂക്ഷിച്ചിരുന്ന 50,000 രൂപയും മോഷണ സംഘം കൈക്കലാക്കി എന്നാണ് വിവരം. ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെയായിരുന്നു സംഭവം. ഈ സമയം സോമശേഖരന്‍ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഹിന്ദി സംസാരിക്കുന്ന മൂന്നു പേരാണ് മോഷണ സംഘത്തില്‍ ഉണ്ടായിരുന്നതെന്ന് സോമശേഖരന്‍ പറയുന്നു.

“വീടിന് പുറത്തെ ​ഗ്രിൽ മാത്രമേ പൂട്ടിയിരുന്നുള്ളൂ. താഴത്തെ നിലയിൽ കിടന്നുറങ്ങുമ്പോൾ കയ്യിൽ എന്തോ തട്ടുന്നതു പോലെ തോന്നി. കണ്ണുതുറന്നപ്പോൾ ഉയരം കുറഞ്ഞ്, വണ്ണമുള്ള ഒരാളെ കണ്ടു. നിലവിളിച്ചപ്പോൾ തലയിണ വെച്ച് മുഖത്തേക്ക് അമർത്തി. കുതറിമാറാൻ ശ്രമിച്ചിട്ടും നടന്നില്ല. സംഘത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേർ അലമാരി തുറന്ന് വാരിവലിച്ചിടുകയായിരുന്നു. ആളുകളെ തിരിച്ചറിയാനായില്ല. ഇതര സംസ്ഥാനക്കാരാണ് മോഷ്ടക്കളെന്നാണ് സംശയം.കഴുത്തിൽ രണ്ട് പവനോളം വരുന്ന മാലയും കയ്യിൽ മോതിരവും ഉണ്ടായിരുന്നു. ഇവ രണ്ടും മോഷ്ടാക്കൾ വലിച്ചെടുത്തു. വീട്ടിലുണ്ടായിരുന്ന സ്വർണവും പണവും എടുത്തു. വായിൽ ഒരു തുണി തിരുകി തന്നെ കെട്ടിയിടുകയായിരുന്നു” ; സോമശേഖരന്‍ പറഞ്ഞു. മോഷ്ടാക്കള്‍ വീട്ടില്‍ നിന്നും പുറത്തുകടന്ന ഉടന്‍ കെട്ടഴിച്ച് സോമശേഖരന്‍ റോഡിലേക്ക് ഇറങ്ങി ഓടുകയായിരുന്നു. പിന്നാലെ മണ്ണുത്തി പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. മണ്ണുത്തി പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് എത്തി പരിശോധന നടത്തി.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.