മൈസൂരു : മൈസൂരുവിൽ വാഹനാപകടത്തിൽ മലയാളി നഴ്സിങ് വിദ്യാർഥിനി മരിച്ചു. പത്തനംതിട്ട ഓമല്ലൂർ കടുവിനാൽ അനു മാത്യുവിന്റെ മകൾ അലീന സൂസൻ അനു (20) ആണ് മരിച്ചത്. അലീന യാത്ര ചെയ്തിരുന്ന ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിച്ചായിരുന്നു അപകടം. മണ്ഡ്യയിലെ സ്വകാര്യ നഴ്സിങ് കോളെജിലെ മൂന്നാം വർഷ വിദ്യാർഥിനിയായിരുന്നു അലീന.
ശനിയാഴ്ച രാവിലെ സർവീസ് റോഡിൽ ഇന്തുവാലുവിൽ വെച്ചായിരുന്നു ഇവർ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിച്ചത്. അലീനയുടെ കൂടെ ഉണ്ടായിരുന്ന സുഹൃത്ത് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
മൃതദേഹം മണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (മിംസ്) ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം നാട്ടിലേക്കു കൊണ്ടുപോയി. അമ്മ: ലിൻസി സൂസൻ അനു. സഹോദരൻ: അലൻ അനു. സൗദി അറേബ്യയിലുള്ള മാതാപിതാക്കൾ എത്തിയ ശേഷം സംസ്കാരം നടത്തും.
You May Also Like
“സാധാരണക്കാരന്റെ ജീവന് വിലയില്ലേ?” അങ്കമാലിയിൽ വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ പോലീസിനെതിരെ ജാസ്ലിയയുടെ അമ്മ
“സാധാരണക്കാരന്റെ ജീവന് വിലയില്ലേ?” അങ്കമാലിയിൽ വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ പോലീസിനെതിരെ ജാസ്ലിയയുടെ അമ്മ
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ദീപകിന്റെ മരണം ; ഷിംജിതയ്ക്ക് ജാമ്യമില്ല! പ്രതിഭാഗം വാദങ്ങള്‍ അംഗീകരിക്കാതെ കോടതി ; ജാമ്യം നല്കിയാല് സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന് വാദം അംഗീകരിച്ചു





