വാമനപുരം ബി.എൽ.ഒ വി.എസ് അനീഷ് വാഹനാപകടത്തിൽ മരിച്ചു

തിരുവനന്തപുരം: വാഹനാപകടത്തിൽ ബൂത്ത് ലെവൽ ഓഫീസർക്ക് ദാരുണാന്ത്യം. വാമനപുരം നിയോജക മണ്ഡലത്തിലെ മുപ്പതാം നമ്പർ ബൂത്ത് ബി.എൽ.ഒ യായ വി എസ് അനീഷാണ്‌ വാഹനാപകടത്തിൽ മരണമടഞ്ഞത്. മണ്ണന്തല ഗവൺമെന്റ് പ്രസ് ജീവനക്കാരനായിരുന്നു.
ഇന്നലെ രാത്രി 10 മണിയോടെ വെഞ്ഞാറമൂട് ആലന്തറ മണ്ഡപക്കുന്നിന് സമീപമായിരുന്നു അപകടം. 37 വയസ് പ്രായമുണ്ട്. ആലന്തറ ദീപാനഗർ ‘അബനി’ വീട്ടിൽ അനീഷ് മണ്ണന്തല ഗവൺമെന്റ് പ്രസ്സിൽ ലാസ്കർ ഗ്രേഡ്-1 തസ്തികയിൽ ജോലി ചെയ്തുവരികയായിരുന്നു.
 അപകടം നടന്നയുടൻതന്നെ അനീഷിനെ വെഞ്ഞാറമൂട് ശ്രീ ഗോകുലം മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ​മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം സംസ്കരിക്കും.
നെല്ലനാട് ഗ്രാമപഞ്ചായത്ത് ഓഫീസിലെ ക്ലർക്ക് പ്രിയ ലക്ഷ്മിയാണ് ഭാര്യ. മക്കൾ: അബനി ലക്ഷ്മി.ആദ്രിയൻ. ഇരുവർക്കും യഥാക്രമം നാലും മൂന്നും വയസ്സാണ് പ്രായം.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.