കൊച്ചി: കര്‍മ്മയോദ്ധയുടെ തിരക്കഥയെച്ചൊല്ലിയുള്ള നിയമതര്‍ക്കത്തില്‍ സംവിധായകന് മേജര്‍ രവിക്ക് തിരിച്ചടി. ചിത്രത്തിന്റെ തിരക്കഥ പുതുപ്പള്ളി സ്വദേശിയും തിരക്കഥാകൃത്തുമായ റെജി മാത്യുവിന്റേതാണെന്നാണ് കോട്ടയം കൊമേഷ്യല്‍ കോടതിയുടെ കണ്ടെത്തല്‍ സംവിധായകന്റെ വാദങ്ങള്‍ തള്ളിയാണ്. പരാതിക്കാരന് മുപ്പതുലക്ഷം രൂപയും സിനിമയുടെ പകര്‍പ്പവകാശവും നല്‍കണമെന്നും കോടതി ഉത്തരവില്‍ ഉണ്ട്. 13 വര്‍ഷം നീണ്ട നടപടികള്‍ക്ക് ശേഷമാണ് വിധി. മോഹന്‍ലാല്‍ നായകനായ സിനിമ 2012-ലായിരുന്നു പുറത്തിറങ്ങിയത്.
താരസംഘടനയെ ഉലച്ച് സ്പോൺസർഷിപ്പ് വിവാദം: 75 ലക്ഷത്തിന്റെ ക്ഷേത്ര കരാർ പുറത്ത്; ഭിന്നത രൂക്ഷം
തന്റെ കഥയും തിരക്കഥയും സംഭാഷണവും അനുമതിയില്ലാതെ ഉപയോഗിച്ചാണ് സിനിമ നിര്‍മിച്ചതെന്നായിരുന്നു റെജി മാത്യുവിന്റെ പരാതി. കോട്ടയം കൊമേഷ്യല്‍ കോടതി ജഡ്ജി മനീഷ് ഡി.എയുടെ വിധി. വിധിക്കെതിരെ മേജര്‍ രവി അപ്പീല്‍ പോകാന്‍ സാധ്യതയുണ്ട്. സിനിമയുടെ റിലീസിന് ഒരുമാസം മുന്‍പാണ് റിലീസ് തടയമെന്നാവശ്യപ്പെട്ട് റെജി മാത്യു കോടതിയില്‍ ഹര്‍ജി നല്‍കിയത്. അഞ്ചുലക്ഷം രൂപ കെട്ടിവെച്ച ശേഷം സിനിമ റിലീസ് ചെയ്യാന്‍ കോടതി അനുവദിച്ചിരുന്നു.
കഥ, തിരക്കഥ, സംഭാഷണം എന്നിവ സംബന്ധിച്ച് തര്‍ക്കമുണ്ട് എന്ന് രേഖപ്പെടുത്തി സിനിമ റിലീസ് ചെയ്യാനായിരുന്നു കോടതി നിര്‍ദ്ദേശിച്ചത്. എന്നാല്‍, തിരക്കഥാകൃത്തുക്കളുടെ സ്ഥാനത്ത് ഷാജി, സുമേഷ് എന്നിവരുടെ പേര് ചേര്‍ത്തായിരുന്നു റിലീസ് ചെയ്തത്. ഇത് ചൂണ്ടിക്കാട്ടി കോടതി ഉത്തരവ് ലംഘിച്ചുവെന്ന് കാണിച്ച് 40 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് റെജി മാത്യു കോടതിയെ സമീപിച്ചത്. തിരക്കഥയും സംഭാഷണവും തന്റേതാണെന്ന് പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
ദൈവത്തിന്റെ സ്വന്തം നാട്ടിൽ അക്ഷയ് കുമാറും വിദ്യ ബാലനും; പുതിയ ചിത്രത്തിന് കേരളത്തിൽ തുടക്കം
മേജര്‍ രവിയായിരുന്നു ഒന്നാം പ്രതി. നിര്‍മാതാവ് ഹനീഫ് മുഹമ്മദ്, ഷാജി എസ്.വി, സുമേഷ്, റോബിന് എന്നിവരും പ്രതിസ്ഥാനത്തായിരുന്നു. കഥ തന്റേതാണെന്ന് മേജര്‍ രവി വാദിച്ചിരുന്നു. സിനിമ രചയിതാക്കളായ മറ്റുപലരോടും ചര്‍ച്ച ചെയ്ത കൂട്ടത്തില്‍ റെജി മാത്യുവിനോടും കഥ പറഞ്ഞുവെന്നും മേജര്‍ രവിയുടെ വാദിച്ചു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.







