ഇറാനില്‍ ഭരണകൂടത്തിനെതിരെ നടന്ന ശക്തമായ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തവര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ കീഴടങ്ങാന്‍ ഇറാന് പോലീസ് മേധാവിയുടെ അന്ത്യശാസനം. നിശ്ചിത സമയത്തിനകം കീഴടങ്ങിയില്ലെങ്കില്‍ കഠിനമായ ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരുമെന്ന് പോലീസ് മേധാവി അഹ്മദ്-റെസ് റാദന്‍ മുന്നറിയിപ്പ് നല്കി.
പ്രക്ഷോഭകാരികളെ രണ്ട് വിഭാഗമായാണ് ഇറാന് പോലീസ് കാണുന്നത്.തെറ്റിദ്ധാരണ മൂലം പ്രതിഷേധങ്ങളില്‍ പങ്കെടുത്തവര്‍ അന്ത്യശാസനത്തിനുള്ളില്‍ കീഴടങ്ങിയാല്‍ അവരോട് സൗമ്യമായ സമീപനം സ്വീകരിക്കും.
ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്കിയവര്ക്കും കീഴടങ്ങാത്തവര്‍ക്കും എതിരെ ശക്തമായി നടപടിയുണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്. സമീപകാലത്ത് ഇറാന് ഭരണകൂടം നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു ഈ പ്രതിഷേധങ്ങള്‍. പ്രതിഷേധം അടിച്ചമര്‍ത്തുന്നതിനിടെ ഏകദേശം 5,000-ത്തോളം പേര് കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ അവകാശപ്പെടുന്നു. ഇറാനില്‍ ഇപ്പോഴും ഇന്റര്‍നെറ്റ് നിരോധനം തുടരുന്നതിനാല്‍, അടിച്ചമര്‍ത്തലുകളുടെയും തടവിലാക്കപ്പെട്ടവരുടെയും കൃത്യമായ വിവരങ്ങള്‍ പുറംലോകത്തിന് ലഭ്യമല്ല.
ഇന്ത്യയില്‍ ഇന്ധന പ്രതിസന്ധിയുണ്ടാവില്ല; 95 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ റഷ്യയില്‍ നിനന്ും ഉടന്‍ ഇന്ത്യയിലെത്തിക്കാന്‍ നടപടിയുമായി പുടിന്
പ്രക്ഷോഭത്തിന് പിന്നില്‍ അമേരിക്കയും ഇസ്രായേലുമാണെന്ന് ഇറാന് ഭരണകൂടം ആവര്‍ത്തിക്കുന്നു. പ്രതിഷേധക്കാര്‍ക്ക് വിദേശത്ത് നിന്ന് സാമ്പത്തികവും സാങ്കേതികവുമായ സഹായം ലഭിച്ചതിന് വ്യക്തമായ തെളിവുണ്ടെന്നും ഇറാന് അധികൃതര്‍ ആരോപിച്ചു


ഇറാനെയും നേതാക്കളെയും തകര്‍ക്കും; ഹോര്‍മൂസ് ഉപരോധം തുടരും; കടുത്ത ഭീഷണിയുമായി ട്രംപ്; ലോകം യുദ്ധഭീതിയില്‍





