നാളെ ഇ.ഡിക്ക് മുന്നിൽ ഹാജരാകില്ല; ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വീണ വിജയൻ അവധി അപേക്ഷ നൽകി

തിരുവനന്തപുരം: ഇ ഡി യുടെ ചോദ്യം ചെയ്യലിൽ നിന്നൊഴിവാക്കാൻ പുതിയ തന്ത്രവുമായി മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകൾ വീണ ടി. സമൻസ് പ്രകാരം നാളെ ഹാജരാകാൻ കഴിയില്ലെന്നും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും കാട്ടി ഇ ഡി യ്ക്ക് വീണ അവധി അപേക്ഷ നൽകി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കൊച്ചി യൂണിറ്റ് ഓഫിസിൽ നാളെ നേരിട്ടു ഹാജരാകണമെന്നായിരുന്നു വീണക്ക് നൽകിയ സമൻസിൽ ഇ ഡി നിർദ്ദേശിച്ചിരുന്നത്.

ഇ-മെയിലൂടെയാണ് വീണ ഇ.ഡി യോട് അവധി ആവശ്യപ്പെട്ടത്. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടിട്ടുള്ള മുഴുവൻ രേഖകളും ചോദ്യങ്ങൾക്കുള്ള മറുപടിയും അഭിഭാഷകൻ വഴി സമർപ്പിക്കാമെന്നും നേരിട്ട് ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കി തരണമെന്നും വീണ അഭ്യർത്ഥിച്ചിട്ടുണ്ട്.

 സമൻസ് ലഭിച്ച ആൾ മെഡിക്കൽ രേഖകൾ സഹിതം അവധി അപേക്ഷ സമർപ്പിച്ചാൽ പരിഗണിക്കുന്നപതിവാണ് ഇ ഡി ക്കുള്ളത്. എന്നാൽ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കി പകരം അഭിഭാഷകനെ അനുവദിക്കാൻ സാധ്യത കുറവാണ്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ വകുപ്പ് 50 പ്രകാരം ലഭിച്ച സമൻസിൽ കക്ഷി നേരിട്ടു ഹാജരാകണമെന്നുതന്നെയാണ് വ്യവസ്ഥ. അവധി അപേക്ഷ സ്വീകരിച്ചു നേരിട്ട് ഹാജരാകുന്നതിനു  വീണയ്ക്കു മറ്റൊരു ദിവസം അനുവദിച്ചു നൽകിയേക്കും.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.