പശ്ചിമേഷ്യയിൽ യുദ്ധഭീതി: വ്യോമപാത അടച്ച് കുവൈറ്റ്; കേരളത്തിൽ നിന്നുള്ള പ്രവാസികൾ കടുത്ത ആശങ്കയിൽ

കുവൈറ്റ്: പശ്ചിമേഷ്യയിൽ യുദ്ധപ്രതീതി ശക്തമായതോടെ തങ്ങളുടെ വ്യോമപാത കുവൈറ്റ് താൽക്കാലികമായി അടച്ചു. മേഖലയിലെ യു.എസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിവരുന്ന ശക്തമായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് കുവൈറ്റ് ഈ അടിയന്തിര നടപടി സ്വീകരിച്ചിരിക്കുന്നത്. വ്യോമപാത അടച്ചതിനെത്തുടർന്ന് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചുപോകേണ്ടതുമായ വിമാന സർവീസുകൾ നിലവിൽ വഴിതിരിച്ചുവിട്ടതായി കുവൈറ്റ് സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി.

വ്യോമപാത പെട്ടെന്ന് അടച്ചതോടെ കേരളത്തിൽ നിന്നുള്ളവർ ഉൾപ്പെടെ പതിനായിരക്കണക്കിന് പ്രവാസികളാണ് ഇപ്പോൾ കടുത്ത ആശങ്കയിലായിരിക്കുന്നത്. നിലവിലെ പശ്ചിമേഷ്യൻ പ്രതിസന്ധി മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ പ്രവാസി സമൂഹത്തിന് മേൽ വലിയ തോതിലുള്ള പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

കഴിഞ്ഞ ആഴ്ച കുവൈറ്റിനും ബഹ്‌റൈനും നേരെ ഇറാന്റെ ഭാഗത്തുനിന്ന് ശക്തമായ വ്യോമാക്രമണങ്ങൾ ഉണ്ടായിരുന്നു. ഇതിന്റെ തൊട്ടുപിന്നാാലെയാണ് ഇപ്പോൾ ആക്രമണം വീണ്ടും കടുപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കുവൈറ്റ് രാജ്യാന്തര വിമാനത്താവളത്തിന്റെ ഒന്നാം ടെർമിനലിനെ ലക്ഷ്യമാക്കി ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഒരു ഇന്ത്യൻ സ്വദേശി കൊല്ലപ്പെട്ടിരുന്നു.

ഈ അപകടത്തിൽ മലയാളികൾ ഉൾപ്പെടെ നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ വിവിധ രാജ്യങ്ങളുടെ അംബാസഡർമാരും വിദേശകാര്യ മന്ത്രാലയവും അതീവ ജാഗ്രതയോടെ സ്ഥിതിഗതികൾ സൂക്ഷ്മമായി വിലയിരുത്തി വരികയാണ്. മേഖലയിൽ തുടർച്ചയായ ആക്രമണ ഭീഷണി നിലനിൽക്കുന്നതിനാലാണ് യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി വ്യോമപാത പൂർണ്ണമായും അടച്ചിടാൻ സിവിൽ ഏവിയേഷൻ വകുപ്പ് നിർബന്ധിതരായത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.