കൊച്ചി: കേരളത്തിലെ സഹകരണ മേഖലയെയും ഒപ്പം മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെയും ഒരുപോലെ ഉലച്ച കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്ക്. കള്ളപ്പണക്കേസുകള്‍ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക പിഎംഎല്‍എ കോടതി അധിക കുറ്റപത്രം അം?ഗീകരിച്ചതോടെ, പ്രതിപ്പട്ടികയിലുള്ള പാര്‍ട്ടി ഉന്നത നേതാക്കള്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരാണെന്ന് വ്യക്തമായിരിക്കുകയാണ്. ഇതോടെ പാര്‍ട്ടി ജില്ലാ നേതൃത്വവും ഉന്നതരും വിചാരണ നേരിടേണ്ടി വരുമെന്ന് ഉറപ്പായി. എന്നാല്‍, ഇഡിയുടെ അധിക കുറ്റപത്രത്തിനെതിരെ തല്ക്കാലം മേല്‍ക്കോടതിയില്‍ ഹര്‍ജി നല്കി സമയം കളയേണ്ടതില്ലെന്നാണ് സിപിഎം ഉന്നതതല തീരുമാനം. അതിനു പകരം വിചാരണ കോടതിയില്‍ തന്നെ കേസിനെ ശക്തമായി നേരിടാനും, ഇതിനായി രാജ്യത്തെ പ്രമുഖനായ ക്രിമിനല്‍ അഭിഭാഷകനെ കൊച്ചിയിലെത്തിച്ച് വാദിപ്പിക്കാനുമാണ് പാര്‍ട്ടി ഒരുങ്ങുന്നത്.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ 28 പേരെ പ്രതികളാക്കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമര്‍പ്പിച്ച അധിക കുറ്റപത്രമാണ് പ്രത്യേക ജഡ്ജി പി. ശബരീനാഥന് അം?ഗീകരിച്ചത്. ജൂലൈ നാലിന് വിചാരണ കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് കോടതി സമന്‍സ് അയച്ചു കഴിഞ്ഞു. ഇന്ത്യയിലെ ഒരു കള്ളപ്പണ വെളുപ്പിക്കല്‍ കേസില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) എന്ന രാഷ്ട്രീയ പാര്‍ട്ടി തന്നെ 68-ാം പ്രതിയായി വിചാരണ നേരിടുന്നു എന്ന സവിശേഷതയും ഈ കേസിനുണ്ട്.
മുന്‍ മന്ത്രി എ.സി. മൊയ്തീന് എം.എല്‍.എ, സിപിഎം തൃശ്ശൂര്‍ മുന്‍ ജില്ലാ സെക്രട്ടറിമാരായ കെ. രാധാകൃഷ്ണന് എം.പി, എം.എം. വര്‍ഗീസ് എന്നിവരും ഏരിയ-ലോക്കല്‍ സെക്രട്ടറിമാരും ഉള്‍പ്പെടെ 67 മുതല്‍ 73 വരെയുള്ള പ്രതികളായാണ് വിചാരണ നേരിടുന്നത്. കുറ്റപത്രം റദ്ദാക്കാനായി മേല്‍ക്കോടതിയിലേക്ക് പോയാല്‍ അത് തിരിച്ചടിയുണ്ടാക്കുമെന്ന നിയമോപദേശത്തെ തുടര്‍ന്നാണ്, വിചാരണ നേരിട്ട് നേരിടാന്‍ പാര്‍ട്ടി തീരുമാനിച്ചത്.
ഇഡിയുടെ കുറ്റപത്രം രാഷ്ട്രീയ പ്രേരിതമാണെന്ന് വരുത്തിത്തീര്‍ക്കാനാണ് പാര്‍ട്ടി ശ്രമമെങ്കിലും, സാങ്കേതികമായി മേല്‍ക്കോടതികളില്‍ ഹര്‍ജി നല്കി വിചാരണ നീട്ടിക്കൊണ്ടുപോകുന്നത് ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ സംശയങ്ങള്‍ക്ക് ഇടനല്‍കുമെന്നാണ് പവാര്ട്ടി വിലയിരുത്തല്‍. അതിനാലാണ് മേല്‍ക്കോടതിയില്‍ ഹര്‍ജി നല്‍കില്ലെന്ന കടുത്ത തീരുമാനം പാര്‍ട്ടി കൈക്കൊണ്ടത്.
വിചാരണ നേരിടാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ രാജ്യത്തെ ഏറ്റവും മുന്‍നിരയിലുള്ള സുപ്രീംകോടതി അഭിഭാഷകനെത്തന്നെ കൊച്ചിയിലെ കോടതിയില്‍ ഇറക്കാനാണ് സിപിഎം നീക്കം നടത്തുന്നത്. കള്ളപ്പണ നിരോധന നിയമത്തിലെ (ജങഘഅ) സങ്കീര്‍ണ്ണതകളെ മറികടക്കാന്‍ നിയമരംഗത്തെ അതികായന്മാരുടെ സഹായം അത്യന്താപേക്ഷിതമാണെന്ന് പാര്‍ട്ടി കരുതുന്നു. ഇതിനായി കോടികളുടെ ലീഗല്‍ ഫണ്ടാണ് പാര്‍ട്ടി സമാഹരിക്കുന്നത്.
കേസില്‍ മാപ്പുസാക്ഷികളായ ബാങ്ക് മുന്‍ സെക്രട്ടറി ടി.ആര്. സുനില്‍കുമാര്‍, മാനേജരായിരുന്ന ബിജു കരീം എന്നിവരുടെ മൊഴികളാണ് സിപിഎമ്മിനെ ഏറ്റവും വലിയ പ്രതിസന്ധിയിലാക്കിയത്. ബാങ്കിലെ കോടികളുടെ തട്ടിപ്പിനെക്കുറിച്ചും അനാധികൃത വായ്പകളെക്കുറിച്ചും എ.സി. മൊയ്തീന്, എം.എം. വര്‍ഗീസ്, കെ. രാധാകൃഷ്ണന് എന്നിവര്‍ക്ക് കൃത്യമായ അറിവുണ്ടായിരുന്നുവെന്ന് ഇവരുടെ മൊഴിയിലുണ്ട്.
കൂടാതെ, 2012-13 കാലയളവില്‍ ബാങ്ക് ഭരണസമിതിയുമായി ബന്ധപ്പെട്ടുണ്ടായ ക്രമക്കേടുകളെ തുടര്‍ന്ന് സിപിഎം തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി ഒരു സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. ഈ സബ് കമ്മിറ്റി പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം വന്‍ തുകകള്‍ അര്‍ഹതയില്ലാത്തവര്‍ക്ക് വായ്പയായി അനുവദിക്കാന്‍ ബാങ്ക് ഭരണസമിതിയില്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് ഇഡി കണ്ടെത്തിയിരിക്കുന്ന പ്രധാന കുറ്റം. പാര്‍ട്ടിയുടെ ഈ ഔദ്യോഗിക ഇടപെടലിന്റെ രേഖകളാണ് സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കുന്നത്.
ആലത്തൂരില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തോടെ കെ. രാധാകൃഷ്ണന് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന്റെ ആഹ്ലാദത്തിനിടയിലാണ് ഇടിയുടെ കുറ്റപത്രവും കോടതിയുടെ സമന്‍സും പാര്‍ട്ടിയെ തേടിയെത്തുന്നത്. രാധാകൃഷ്ണന് ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ കള്ളപ്പണക്കേസില്‍ വിചാരണ നേരിടേണ്ടി വരുന്നത് പാര്‍ട്ടിയുടെ അഴിമതി വിരുദ്ധ പ്രതിച്ഛായയ്ക്ക് കനത്ത മങ്ങലേല്‍പ്പിച്ചിട്ടുണ്ട്.
വിചാരണാ നടപടികളിലേക്ക് കടക്കുന്നതോടെ പാര്‍ട്ടി രഹസ്യ അക്കൗണ്ടുകള്‍ വഴിയും കരുവന്നൂര്‍ ബാങ്ക് വഴിയും നടത്തിയ സാമ്പത്തിക ഇടപാടുകള്‍ പരസ്യമായി ചര്‍ച്ച ചെയ്യപ്പെടും. ഇതിനെ പ്രതിരോധിക്കാന്‍ അത്യന്തം വാശിയേറിയ നിയമപോരാട്ടത്തിനാകും ജൂലൈ നാലിന് കൊച്ചിയിലെ പിഎംഎല്‍എ കോടതി സാക്ഷ്യം വഹിക്കുക.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ബഹ്റൈനില്‍ മിസൈല്‍ വര്‍ഷം തുടരുന്നു; കൂറ്റന്‍ ഫ്ലാറ്റില്‍ മിസൈല്‍ പതിച്ചു; ജനവാസ കേന്ദ്രങ്ങള്‍ വിറങ്ങലിച്ചു; ഇറാന് രണ്ടും കല്‍പ്പിച്ചോ?





