മധ്യപ്രദേശിൽ കോൺഗ്രസ്സിന് തിരിച്ചടി ; മീനാക്ഷി നടരാജന്റെ നാമനിർദ്ദേശ പത്രിക തള്ളി

മധ്യപ്രദേശ് രാജ്യസഭാ തിരഞ്ഞെടുപ്പിലേക്കുള്ള കോൺഗ്രസ് സ്ഥാനാർത്ഥി മീനാക്ഷി നടരാജന്റെ നാമനിർദ്ദേശ പത്രിക തള്ളി. റിട്ടേണിംഗ് ഓഫീസറാണ് മീനാക്ഷിയുടെ പത്രിക തള്ളിയത്. ഇതോടെ സംസ്ഥാനത്തെ മൂന്ന് രാജ്യസഭാ സീറ്റുകളിലും ബി.ജെ.പി വിജയം ഉറപ്പിച്ചു. മീനാക്ഷി നടരാജന്റെ പത്രിക തള്ളിയതോടെ ബിജെപിയുടെ മൂന്നാം സ്ഥാനാർത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടും.

മീനാക്ഷി നടരാജന്റെ സ്ഥാനാർത്ഥിത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ റിട്ടേണിംഗ് ഓഫീസർക്ക് ഔദ്യോഗികമായി പരാതി നൽകിയതിനെ തുടർന്നാണ് സൂക്ഷ്മ പരിശോധനയ്ക്കിടെ പത്രിക തള്ളിയിരിക്കുന്ന⁰ത്. തെലങ്കാനയിലെ ഒരു കോടതിയിൽ മീനാക്ഷി നടരാജനെതിരെ നിലവിലുള്ള ക്രിമിനൽ കേസിന്റെ വിശദാംശങ്ങൾ അവർ  തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയിട്ടില്ലെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്.

Meenakshi

നാമനിർദ്ദേശ പത്രിക സമർപ്പിക്കുമ്പോൾ സ്ഥാനാർത്ഥികൾ നിർബന്ധമായും സമർപ്പിക്കേണ്ട രേഖകളിൽ കേസ് വിവരങ്ങൾ മറച്ചുവെച്ചത് സുപ്രീം കോടതി മാർഗ്ഗനിർദ്ദേശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി എതിർപ്പ് ഉന്നയിച്ചത്. തിരഞ്ഞെടുപ്പ് അധികൃതരുടെ ഈ തീരുമാനം തികച്ചും ഏകപക്ഷീയമാണെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ആരോപണം. സംഭവത്തിൽ കോൺഗ്രസ് നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.