തിരുവനന്തപുരം : തിരുവനന്തപുരം കാട്ടാക്കടയിൽ സ്കൂൾ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. രണ്ട് സ്കൂളുകളിലെ വിദ്യാർത്ഥികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് വിദ്യാർത്ഥിക്ക് കുത്തേറ്റത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇജാസ് എന്ന വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തദ്ദേശീയമായ സ്കൂളിലെ കുട്ടികളും പുറത്തുനിന്നെത്തിയ ഒരു സംഘം വിദ്യാർത്ഥികളും തമ്മിലാണ് സംഘർഷമുണ്ടായതെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ ഇജാസ് പുറത്തു നിന്നെത്തിയ സംഘത്തിൽപ്പെട്ടയാളാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മൂർച്ചയേറിയ വസ്തു ഉപയോഗിച്ചാണ് ഇജാസിനു കുത്തേറ്റത് എന്നാണ് വിവരം.
ഇന്ന് വൈകുന്നേരത്തോടെയുണ്ടായ സംഘർഷത്തിന്റെ യഥാർത്ഥകാരണം വ്യക്തമല്ല. സംഭവത്തിൽ കാട്ടാക്കട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും ദൃക്സാക്ഷികളായ മറ്റ് വിദ്യാർത്ഥികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.


ഉപരാഷ്ട്രപതിക്ക് പെരുന്നയിൽ വിലക്ക്! മന്നം സമാധി സന്ദർശനത്തിന് എൻഎസ്എസ് വിലക്ക്; ചങ്ങനാശേരി സന്ദർശന പരിപാടികൾ വെട്ടിച്ചുരുക്കി
ചിരിപ്പിക്കും, ഒപ്പം ചിന്തിപ്പിക്കും; സഭയിലെ ‘പിഷാരടി’ സ്റ്റൈല്‍! കളര്‍ഫുളായി പിഷാരടിയുടെ സത്യപ്രതിജ്ഞ; ഇനി മമ്മൂട്ടിയുടെ പ്രിയങ്കരന്‍ പാലക്കാടിന്റെ ‘മാസ്’ എം.എല്‍.എ; സിനിമയും സ്റ്റേജ് ഷോകളും ഉപേക്ഷിച്ച് ജനസേവനത്തിലേക്ക്





