തിരഞ്ഞെടുപ്പ് ജയത്തിന് അണ്ണാ ഡി.എം.കെയുടെ ‘മാസ്റ്റര്‍ പ്ലാന്‍’! മൂന്ന് ഗ്യാസ് സിലിണ്ടര്‍ സൗജന്യം, വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളും; പെന്‍ഷന്‍ 2000 ആക്കും

ചെന്നൈ : തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള അണ്ണാ ഡി.എം.കെ തങ്ങളുടെ രണ്ടാംഘട്ട പ്രകടനപത്രിക പുറത്തിറക്കി. സാധാരണക്കാരെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യമിട്ടുള്ള വന്‍ വാഗ്ദാനങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് പ്രതിവര്‍ഷം മൂന്ന് പാചകവാതക സിലിണ്ടറുകള്‍ സൗജന്യമായി നല്‍കുമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. സാമ്പത്തിക ഭാരം കുറയ്ക്കാന്‍ ഇത് കുടുംബങ്ങളെ സഹായിക്കുമെന്ന് എടപ്പാടി പളനിസ്വാമി വ്യക്തമാക്കി.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ബാങ്കുകളില്‍നിന്ന് എടുത്തിട്ടുള്ള വിദ്യാഭ്യാസ വായ്പകള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് എഴുതിത്തള്ളും. തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും കാരണം ബുദ്ധിമുട്ടുന്ന അഭ്യസ്തവിദ്യരായ യുവാക്കള്‍ക്ക് ഇത് വലിയ ആശ്വാസമാകും.

വാര്‍ദ്ധക്യകാല പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള വിവിധ സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ നിലവിലെ 1000/1200 രൂപയില്‍നിന്ന് 2000 രൂപയായി ഉയര്‍ത്തും. മുതിര്‍ന്ന പൗരന്മാര്‍, വിധവകള്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവര്‍ക്ക് ഇത് ഗുണകരമാകും.ജല്ലിക്കെട്ടിനിടെ മരിക്കുന്നവരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കും. പരിക്കേല്‍ക്കുന്നവര്‍ക്ക് 2 ലക്ഷം രൂപയും നല്‍കും. കൂടാതെ, ജല്ലിക്കെട്ട് മത്സരങ്ങള്‍ നടത്തുന്നതിന് 5 ലക്ഷം രൂപ സര്‍ക്കാര്‍ സബ്‌സിഡി നല്‍കും.

ഭിന്നശേഷിക്കാര്‍ സഹകരണ ബാങ്കുകളില്‍നിന്ന് എടുത്തിട്ടുള്ള വായ്പകള്‍ പൂര്‍ണ്ണമായും എഴുതിത്തള്ളും.ന്യൂനപക്ഷങ്ങള്‍ക്ക് സഹായം: മുസ്ലിം, ക്രിസ്ത്യന്‍ തുടങ്ങിയ ന്യൂനപക്ഷ വിഭാഗങ്ങളിലെ വനിതാ സ്വയംസഹായ സംഘങ്ങള്‍ക്ക് സ്വയം തൊഴില്‍ ആരംഭിക്കുന്നതിന് പലിശരഹിത വായ്പ നല്‍കും.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.