ന്യൂഡല്‍ഹി: സുരക്ഷാ കാരണങ്ങളാല്‍ ഇറാനില്‍ നടക്കേണ്ടിയിരുന്ന മത്സരത്തില്‍ നിന്ന് വിട്ടുനിന്നതിന് പിന്നാലെ കൊല്‍ക്കത്തന്‍ ഫുട്ബോള്‍ ഭീമന്മാരായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റിന് ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ (AFC) കടുത്ത ശിക്ഷാ നടപടികള്‍ പ്രഖ്യാപിച്ചു.
ഇന്ത്യയുടെ ബാഡ്മിന്റണ്‍ ഇതിഹാസം സൈന നെഹ്വാള് വിരമിച്ചു; വികാരനിര്‍ഭരമായ കുറിപ്പുമായി താരം!
2027-28 സീസണ്‍ വരെയുള്ള എഎഫ്സി ക്ലബ് മത്സരങ്ങളില്‍ നിന്ന് ക്ലബ്ബിനെ വിലക്കിയതിനൊപ്പം ഒരു ലക്ഷം യുഎസ് ഡോളറിലധികം (ഏകദേശം 91 ലക്ഷം രൂപ) പിഴയും ചുമത്തിയിട്ടുണ്ട്. ഇറാനിലെ രാഷ്ട്രീയ അസ്ഥിരതയും താരങ്ങളുടെ സുരക്ഷയും ചൂണ്ടിക്കാട്ടിയാണ് സെപഹാന്‍ എസ്സിക്കെതിരായ എഎഫ്സി ചാമ്പ്യന്‍സ് ലീഗ്-2 മത്സരത്തിന് പോകേണ്ടതില്ലെന്ന് ക്ലബ് തീരുമാനിച്ചത്.
എന്നാല്‍ ഇത് ചട്ടലംഘനമാണെന്ന് വിലയിരുത്തിയ എഎഫ്സി അച്ചടക്ക സമിതി, ടൂര്‍ണമെന്റില്‍ നിന്ന് മോഹന്‍ ബഗാനെ അയോഗ്യരാക്കുകയും ചെയ്തു. വിദേശ താരങ്ങളടക്കം സുരക്ഷാ ഭീഷണി മൂലം യാത്ര ചെയ്യാന്‍ വിസമ്മതിച്ചിരുന്നുവെങ്കിലും എഎഫ്സി ഈ വാദങ്ങള്‍ തള്ളി. തീരുമാനത്തിനെതിരെ ക്ലബ് ഉടന്‍ തന്നെ സ്‌പോര്‍ട്‌സ് ആര്‍ബിട്രേഷന്‍ കോടതിയെ സമീപിക്കുമെന്നാണ് വിവരം.
കാര്യവട്ടം ഗ്രീന്‍ഫീല്‍ഡില്‍ റണ്‍മഴ; അടിച്ചുതകര്‍ത്ത് സ്മൃതിയും ഷഫാലിയും ശ്രീലങ്കയ്ക്കെതിരെ ഇന്ത്യക്ക് 30 റണ്‍സ് വിജയം
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.







