പുതുപ്പള്ളിയിലും പത്തനംതിട്ടയിലും രാഹുൽ എത്തും; യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിൽ

പത്തനംതിട്ട: 2026 നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ എഐസിസി നേതാവ് രാഹുൽ ഗാന്ധി ഇന്ന് പത്തനംതിട്ട, കോട്ടയം ജില്ലകളിൽ പര്യടനം നടത്തും. ‘പുതുയുഗ യാത്ര’യുടെ ഭാഗമായി കേരളത്തിലുടനീളം നടത്തുന്ന പ്രചാരണ പരിപാടികളുടെ തുടർച്ചയായാണ് അദ്ദേഹം ഇന്ന് മധ്യതിരുവിതാംകൂറിൽ എത്തുന്നത്.

പത്തനംതിട്ടയിലെ അടൂർ കെഎസ്ആർടിസി ജങ്ഷനിൽ നടക്കുന്ന കോർണർ മീറ്റിംഗോടെയാണ് ഇന്നത്തെ പരിപാടികൾക്ക് തുടക്കമാകുക. തുടർന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ പത്തനംതിട്ട പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്ത് അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യും.

പത്തനംതിട്ടയിലെ പരിപാടികൾക്ക് ശേഷം കോട്ടയം ജില്ലയിലേക്കാണ് രാഹുൽ ഗാന്ധി പ്രവേശിക്കുന്നത്. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മണ്ഡലമായിരുന്ന പുതുപ്പള്ളിയിൽ ഉച്ചയ്ക്ക് 2:45-ന് പാമ്പാടി ബസ് സ്റ്റാൻഡ് പരിസരത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ അദ്ദേഹം സംസാരിക്കും.

തുടർന്ന് വൈകുന്നേരം 4:30-ന് കോട്ടയം അതിരമ്പുഴ സെൻട്രൽ ജങ്ഷനിൽ നടക്കുന്ന സമാപന യോഗത്തിലും അദ്ദേഹം പങ്കെടുക്കും. നീതിപൂർവ്വവും ഐശ്വര്യപൂർണ്ണവുമായ നവകേരളം എന്ന യുഡിഎഫ് കാഴ്ചപ്പാട് ജനങ്ങളിലേക്ക് എത്തിക്കുകയാണ് ഈ പര്യടനത്തിന്റെ ലക്ഷ്യം. സുരക്ഷാ ക്രമീകരണങ്ങളോ മറ്റ് സാങ്കേതിക കാരണങ്ങളോ മുൻനിർത്തി നിശ്ചയിച്ച സമയക്രമത്തിൽ മാറ്റം വരാൻ സാധ്യതയുണ്ടെന്ന് സംഘാടകർ അറിയിച്ചു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.