എംജി സർവകലാശാലയിൽ പഠനബോർഡ് പുനഃസംഘടന വിവാദത്തിൽ; പെരുമാറ്റച്ചട്ട ലംഘനമെന്ന് പരാതി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ മഹാത്മാ ഗാന്ധി സർവകലാശാ വിവിധ പഠനബോർഡുകൾ പുനഃസംഘടിപ്പിച്ചത് വിവാദമാകുന്നു. സർക്കാരിന്റെ കാലാവധി അവസാനിക്കുന്നതിന് തൊട്ടുമുൻപായി 233 പേരെയാണ് വിവിധ പഠനബോർഡുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

സിൻഡിക്കേറ്റാണ് ബോർഡ് അംഗങ്ങളെ നിശ്ചയിക്കുന്നത്. ബയോ ടെക്നോളജി, സോഷ്യൽ വർക്ക്, അറബിക് സൈക്കോളജി, ജിയോളജി, ടൂറിസം, തമിഴ് തുടങ്ങിയ വിഷയങ്ങളിലെ പഠന ബോർഡുകളിലേയ്ക്ക് യോഗ്യതയുള്ള നിരവധി പ്രൊഫസ്സർമാരും അസോസിയറ്റ് പ്രൊഫസർമാരും ഉള്ളപ്പോൾ ചെയർമാൻമാരായി അസിസ്റ്റൻറ് പ്രൊഫസർമാരെയാണ് നിയമിച്ചിരിക്കുന്നത്.

സമാനമായ നാമ നിർദ്ദേശങ്ങൾ ആരോഗ്യ സർവ്വകലാശാലയും കുസാറ്റും തടഞ്ഞു വച്ചിരിക്കുമ്പോഴാണ് എംജി സർവകലാശാല വൈസ് ചാൻസിലർ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിചിരിക്കുന്നത്. സർവകലാശാലയുടെ സിലബസ്സുകൾ പരിഷ്ക്കരിക്കുവാനും പാഠപുസ്തകങ്ങൾ അംഗീകരിക്കുവാനും ചോദ്യകടലാസ് തയ്യാറാക്കുവാനും ഉത്തരവാദിത്വപ്പെട്ട സമിതിയിൽ അധ്യാപന പരിചയം കുറവ് ആയവരെ ചെയർമാനും അംഗങ്ങളുമായി നിയമിച്ചത് സർവ്വകലാശാലയുടെ അക്കാഡമിക് താല്പര്യങ്ങൾക്ക് വിരുദ്ധമാണെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ച് പുറപ്പെടുവിച്ച വിജ്ഞാപനം തടയണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്കും, പെരുമാറ്റചട്ട ലംഘനം ചൂണ്ടിക്കാട്ടി
ചീഫ് ഇലക്ടറ ൽ ഓഫീസർക്കും നിവേദനം നൽകി.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.