അലുവ അതുൽ കേസ്: ജെ.കെ. ദിനിലിന് അന്വേഷണ മേൽനോട്ട ചുമതല

കൊല്ലം: കരുനാഗപ്പള്ളി അലുവ അതുൽ കൊലക്കേസിന്റെ അന്വേഷണത്തിനു പ്രത്യേക  സംഘത്തെ രൂപീകരിച്ചു കൊല്ലം സിറ്റി പോലീസ് കമ്മിഷണർ എം ഹേമലത ഉത്തരവിട്ടു.  കൊല്ലം സിറ്റി ഡെപ്യൂട്ടി അഡീഷണൽ കമ്മിഷണർ ജെ കെ ദിനിലിനാണ് മേൽനോട്ട ചുമതല.
 കൊല്ലം അസിസ്റ്റന്റ് പോലീസ് കമ്മിഷണർ ടി ആർ രാജേഷ്,കരുനാഗപ്പള്ളി അസിസ്റ്റന്റ് കമ്മിഷണർ സി ജോൺ,കരുനാഗപ്പള്ളി ഇൻസ്‌പെക്ടർ എസ് എച്ച് ഒ പ്രവീൺ എസ് ബി, കരുനാഗപ്പള്ളിഎസ് ഐ ആഷിക്, ഡാൻസാഫ് എസ് ഐ കണ്ണൻ പി,കരുനാഗപ്പള്ളി ഗ്രേഡ് എസ് ഐ  വേണുഗോപാൽ സി, കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിലെ ഗ്രേഡ് സീനിയർ സിവിൽ പോലീസ് ഓഫീസർ വൈശാഖ്, സിവിൽ പോലീസ് ഓഫീസർമാരായ സി മനോജ്, ടി അനിതമോൾ ഡാൻസ് സംഘത്തിലെഗ്രേഡ് സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ആർ റിപു, ടി രതീഷ്  എന്നിവയാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ത്.
 കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുന്നത് വരെ പ്രത്യേക അന്വേഷണസംഘം തുടരും. കോളിളക്കം സൃഷ്ടിച്ച കേസായതിനാലാണ് ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥനെ അന്വേഷണ മേൽനോട്ട ചുമതല ഏൽപ്പിച്ചു പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്.
പ്രതികളെല്ലാം ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്.
മാർച്ച് 14നാണ് ഗുണ്ടാ നേതാവ് അലുവ അതുൽ എന്നറിയപ്പെടുന്ന അതുൽ നടുറോഡിൽ കൊല്ലപ്പെടുന്നത്. കഴിഞ്ഞ മാർച്ച് 27ന് പുലർച്ചെ സ്വന്തം വീട്ടിനുള്ളിൽ ജിം സന്തോഷ് എന്നറിയപ്പെടുന്ന സന്തോഷ് കുമാർ എന്ന ഗുണ്ടാനേതാവ് കൊല്ലപ്പെട്ട കേസിലെ പ്രതിയായിരുന്നു അതുൽ.ഈ കേസിൽ ജയിലിലാ യിരുന്ന അതുൽ അടുത്തിടെയാണ് ജാമ്യത്തിൽ ഇറങ്ങിയത്.ജാമ്യവ്യവസ്ഥ പ്രകാരം കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിലെത്തി ഒപ്പിട്ടു മടങ്ങവെ യായിരുന്നു ആക്രമണം.
ബ്ലാക്ക് വിഷ്ണു എന്നറിയപ്പെടുന്ന മറ്റൊരു ഗുണ്ടാ നേതാവിന്റെ നേതൃത്വത്തിൽ ഇന്നോവ കാറിലെത്തിയ സംഘം അതുൽ സഞ്ചരിച്ചിരുന്ന കാർ ഇടിച്ചു മറിച്ചശേഷം കാറിൽനിന്നും വലിച്ചിറക്കി വെട്ടിക്കൊല്ലുകയായിരുന്നു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.