തിരുവനന്തപുരം: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ചരിത്രപരമായ 18 ദിവസത്തെ ദൗത്യത്തിന് ശേഷം ഇന്ത്യയിൽ മടങ്ങിയെത്തിയ ബഹിരാകാശ യാത്രികൻ ശുഭാൻഷു ശുക്ല കേരളത്തിലെത്തുന്നു. ഗവർണർ രാജേന്ദ്ര അർലേക്കറുടെ പ്രത്യേക അതിഥിയായി മാർച്ച് 28-ന് അദ്ദേഹം തലസ്ഥാനത്തെത്തും. ലോക്ഭവൻ ഒരുക്കുന്ന പ്രത്യേക പരിപാടിയിൽ പങ്കെടുക്കാനാണ് അദ്ദേഹത്തിന്റെ സന്ദർശനം.
മാർച്ച് 28 വൈകിട്ട് നാല് മണിക്ക് ലോക്ഭവനിൽ വെച്ച് തിരഞ്ഞെടുക്കപ്പെട്ട 500-ഓളം വിദ്യാർത്ഥികളുമായി ശുഭാൻഷു ശുക്ല സംവദിക്കും.
‘ബഹിരാകാശത്തിൽ ഇന്ത്യ’, ‘സുശക്തം ഇന്ത്യ’, ‘വികസിത ഭാരത്തിനായുള്ള യുവജന വീക്ഷണം’ എന്നീ വിഷയങ്ങളിൽ അദ്ദേഹം സംസാരിക്കും. നാല് പതിറ്റാണ്ടിന് ശേഷം ബഹിരാകാശത്തെത്തിയ ഇന്ത്യൻ യാത്രികനായ ശുഭാൻഷു ശുക്ല, ഐഎസ്എസ് സന്ദർശനത്തിന് ശേഷം ആദ്യമായാണ് കേരളത്തിലെത്തുന്നത്. അതിനാൽ തന്നെ വൻ ആവേശത്തോടെ സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം.


തെന്മലയിൽ പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റ വീട്ടമ്മ പേവിഷബാധയേറ്റ് മരിച്ചു
മദ്യത്തിന് പേരിടല്‍: ബെവ്കോ നടപടിയില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി; ബ്രാന്‍ഡിക്ക് ഏറ്റവും മികച്ച പേര് നിര്‍ദേശിക്കുന്നവര്‍ക്ക് 10,000 രൂപ സമ്മാനം നല്‍കുന്നത് നിയമവിരുദ്ധമെന്ന് ഹര്‍ജിക്കാര്‍





