ആലപ്പുഴ: കായംകുളം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി യു. പ്രതിഭയ്ക്കെതിരെ യുഡിഎഫ് നേതാവ് നടത്തിയ അധിക്ഷേപകരമായ പരാമർശം വലിയ രാഷ്ട്രീയ വിവാദത്തിലേക്ക്. വാർത്താ സമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞുകൊണ്ടാണ് പ്രതിഭ തനിക്കുണ്ടായ ദുരനുഭവം വിവരിച്ചത്. മുസ്ലീം ലീഗ് നേതാവ് എ. ഇർഷാദ് നടത്തിയ സ്ത്രീവിരുദ്ധപരാമർശങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അവർ വ്യക്തമാക്കി
.ഒരു സ്ത്രീയോടും പറയാൻ പാടില്ലാത്ത വാക്കുകളാണ് ലീഗ് നേതാവ് ഉപയോഗിച്ചതെന്ന് പ്രതിഭ പറഞ്ഞു. തന്റെ ശരീരഭാഷയെപ്പോലും മോശമായി ചിത്രീകരിച്ചു. ഡിസിസി പ്രസിഡന്റ് അടക്കമുള്ളവർ വേദിയിലിരിക്കെയാണ് ഇത്തരമൊരു പരാമർശം ഉണ്ടായതെന്നും അവർ ചൂണ്ടിക്കാട്ടി. സ്ത്രീകളെ മൊത്തത്തിൽ അപമാനിക്കുന്ന രീതിയാണിത്. തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യേണ്ടത് ഒരു സ്ത്രീയുടെ മുഖമോ ശരീരമോ അല്ല. പോലീസിനും ജില്ലാ കളക്ടർക്കും ഇലക്ഷൻ കമ്മീഷനും പരാതി നൽകുമെന്നും പ്രതിഭ അറിയിച്ചു. കുറ്റം ചെയ്തിട്ട് പിന്നീട് ഖേദം പ്രകടിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ആ വാക്കുകൾ തനിക്ക് വലിയ വേദനയുണ്ടാക്കിയെന്നും അവർ കൂട്ടിച്ചേർത്തു.
വിവാദം കൊഴുത്തതോടെ മുസ്ലീം ലീഗ് നേതാവ് .എ. ഇർഷാദ് നിർവ്യാജം ഖേദം പ്രകടിപ്പിച്ചു. തന്റെ പ്രസംഗത്തിന്റെ ഒരു ഭാഗം മാത്രം അടർത്തിമാറ്റി സോഷ്യൽ മീഡിയയിൽ തെറ്റായി പ്രചരിപ്പിക്കുകയാണെന്നും പൂർണ്ണരൂപം കേൾക്കണമെന്നുമാണ് ഇർഷാദിന്റെ വിശദീകരണം.
ജമ്മു കശ്മീരില്‍ നിന്നുള്ള മാധ്യമസംഘം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറുമായി രാജ്ഭവനില്‍ കൂടിക്കാഴ്ച ; ആദിശങ്കരാചാര്യരും ശാരദാപീഠവും ചര്‍ച്ചയായി


തൃശൂര്‍ മുന്‍ മേയര്‍ എം.കെ. വര്‍ഗീസ് കോണ്‍ഗ്രസിലേക്ക് ?; സീറ്റ് വാഗ്ദാനം ചെയ്ത ബി.ജെ.പിയെ തള്ളിപ്പറഞ്ഞു; വര്‍ഗീസിനായി വാതില്‍ തുറന്നിട്ട് ഡി.സി.സി





