നിയമസഭാ തെരഞ്ഞെടുപ്പ് : കേരളത്തിൽ ഏപ്രിൽ ഒന്‍പതിന് പൊതുഅവധി

തിരുവനന്തപുരം: നിയമസഭാ വോട്ടെടുപ്പ് നടക്കുന്ന ഏപ്രിൽ 9-ന് സംസ്ഥാനത്ത് സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പുറമെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ടിന്റെ പരിധിയിൽ വരുന്ന എല്ലാ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. പൊതുഭരണ വകുപ്പാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.
 സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കും വോട്ട് ചെയ്യുന്നതിനായി ശമ്പളത്തോടു കൂടിയ അവധി നൽകണമെന്ന് ഉത്തരവിൽ പ്രത്യേകം നിർദ്ദേശിക്കുന്നു. സ്ഥിരം ജീവനക്കാർക്ക് പുറമെ താൽക്കാലിക ജീവനക്കാർക്കും ഈ ആനുകൂല്യം ലഭിക്കും.സ്വന്തം മണ്ഡലത്തിന് പുറത്ത് ജോലി ചെയ്യുന്നവർക്കും വോട്ട് രേഖപ്പെടുത്താൻ പോകാനായി ശമ്പളത്തോടു കൂടിയ അവധി അനുവദിക്കണം.
പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 23 ആണ്. പ്രമുഖ നേതാക്കളെല്ലാം ഇതിനോടകം പത്രിക സമർപ്പിച്ചു കഴിഞ്ഞു. മാർച്ച് 24-ന് പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ മെയ് 4-നാണ് വോട്ടെണ്ണൽ നടക്കുന്നത്.കേരളത്തിനൊപ്പം അസം, പുതുച്ചേരി എന്നിവിടങ്ങളിലും ഏപ്രിൽ 9-നാണ് വോട്ടെടുപ്പ്. പശ്ചിമ ബംഗാളിൽ ഏപ്രിൽ 23, ഏപ്രിൽ 29 എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 4-ന് തന്നെയാകും ബംഗാളിലെയും ഫലപ്രഖ്യാപനം.
എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണികൾ സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയാക്കി പ്രചാരണരംഗത്ത് സജീവമായിക്കഴിഞ്ഞു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.