ന്യൂഡൽഹി: ബിജെപി നേതാവും നടനുമായ കൃഷ്ണകുമാറും കുടുംബവും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു. ഡൽഹിയിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. കൃഷ്ണകുമാറിനൊപ്പം ഭാര്യ സിന്ധു കൃഷ്ണ, മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക, മരുമകൻ അശ്വിൻ ഗണേഷ് എന്നിവരും സന്ദർശനത്തിൽ പങ്കെടുത്തു. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ കൃഷ്ണകുമാറും മകൾ അഹാനയും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.
ലോകനേതാക്കൾ ആദരവോടെ ഉറ്റുനോക്കുന്ന ഭാരതത്തിന്റെ പ്രിയ പ്രധാനമന്ത്രിയെ കുടുംബസമേതം നേരിൽ കാണാൻ സാധിച്ചതും അദ്ദേഹത്തോടൊപ്പം സമയം ചെലവഴിക്കാൻ കഴിഞ്ഞതും വലിയൊരു പുണ്യമായി കരുതുന്നുവെന്ന് കൃഷ്ണകുമാർ കുറിച്ചു. തന്റെ രാഷ്ട്രീയ ജീവിതത്തിലെയും വ്യക്തിജീവിതത്തിലെയും ഏറ്റവും സന്തോഷകരമായ നിമിഷമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
“വളരെയധികം പ്രചോദനം നൽകിയ ഒരു പ്രഭാതമായിരുന്നു അത്,” എന്ന് തുടങ്ങുന്ന കുറിപ്പാണ് നടി അഹാന പങ്കുവെച്ചത്.ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള നേതാക്കളിൽ ഒരാളുടെ സന്നിധിയിലാണെന്ന കാര്യം പോലും തങ്ങൾ മറന്നുപോയത്ര ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്.അദ്ദേഹത്തിന്റെ ലാളിത്യവും മഹത്വവും അത്ഭുതപ്പെടുത്തിയെന്നും അഹാന കുറിച്ചു.പ്രമുഖ വ്യക്തികൾക്കിടയിൽ തന്റെ അച്ഛന് വർഷങ്ങളായി ലഭിക്കുന്ന ബഹുമാനവും പരിഗണനയും നേരിൽ കണ്ടപ്പോൾ ഒരു മകൾ എന്ന നിലയിൽ തന്റെ ഹൃദയം നിറഞ്ഞുവെന്നും അഹാന കൂട്ടിച്ചേർത്തു.
നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കൃഷ്ണകുമാറിന്റെ ഈ സന്ദർശനത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായി കൃഷ്ണകുമാറിനെ വീണ്ടും പരിഗണിക്കുമോ എന്ന ചർച്ചകൾ സജീവമാണ്. അതേസമയം, അഹാനയുടെ വിവാഹം ക്ഷണിക്കാൻ പോയതാണോ എന്ന തരത്തിലുള്ള രസകരമായ കമന്റുകളും സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Also Read
ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് മുന്‍ പ്രസിഡന്റും കേന്ദ്രമന്ത്രിയുമായ സുരേഷ് കല്‍മാഡി അന്തരിച്ചു
ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് മുന്‍ പ്രസിഡന്റും കേന്ദ്രമന്ത്രിയുമായ സുരേഷ് കല്‍മാഡി അന്തരിച്ചു







