പാലക്കാട്: സിപിഐഎം വിട്ട മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ. ശശി ഒറ്റപ്പാലം മണ്ഡലത്തിൽ കോൺഗ്രസിന്റെ ഔദ്യോഗിക ചിഹ്നമായ കൈപ്പത്തിയിൽ മത്സരിക്കും. നേരത്തെ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കളുടെ ശക്തമായ ആവശ്യം പരിഗണിച്ചാണ് ശശിയെ പാർട്ടി ചിഹ്നത്തിൽ തന്നെ ഇറക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചത്.
കഴിഞ്ഞ ദിവസങ്ങളിൽ നടന്ന റോഡ് ഷോകളിലോ മണ്ഡലത്തിൽ സ്ഥാപിച്ച ഫ്‌ളക്‌സ് ബോർഡുകളിലോ ചിഹ്നം പ്രദർശിപ്പിച്ചിരുന്നില്ല. ‘യുഡിഎഫ് സ്ഥാനാർത്ഥി’ എന്ന് മാത്രമായിരുന്നു നൽകിയിരുന്നത്. എന്നാൽ പുതിയ തീരുമാനത്തോടെ ചിഹ്നം പതിപ്പിച്ച ബോർഡുകൾ ഉടൻ മണ്ഡലത്തിൽ ഉയരും.പാർട്ടി സംസ്ഥാന സെക്രട്ടറിക്കും ജില്ലാ സെക്രട്ടറിക്കുമെതിരെ പരസ്യമായി രംഗത്തെത്തിയതിന് പിന്നാലെ ശശിയെ സിപിഐഎം പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിന് മറുപടിയായി സിപിഐഎം നേതൃത്വത്തിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്താനാണ് ശശിയുടെ നീക്കം. സിപിഐഎമ്മിന്റെ ഉറച്ച കോട്ടയായ ഒറ്റപ്പാലത്ത് ശശിയെപ്പോലൊരു മുൻ നേതാവിനെ കൈപ്പത്തി ചിഹ്നത്തിൽ ഇറക്കുന്നത് വോട്ട് വിഹിതത്തിൽ വലിയ മാറ്റമുണ്ടാക്കുമെന്ന് യുഡിഎഫ് കണക്കുകൂട്ടുന്നു.


ആരോഗ്യവകുപ്പിലെ വിവാദ സർക്കുലർ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം
ആറ്റുകാൽ പൊങ്കാല: സാഹോദര്യത്തിന്റെ സന്ദേശവുമായി പാളയം ഇമാം; ഭക്തർക്ക് സർവ്വ സഹായവും ഉറപ്പാക്കണം ;അതിഥികളെ സ്നേഹത്തോടെ സ്വീകരിക്കണം, ദ റിയൽ കേരള സ്റ്റോറി’ എന്ന ക്യാപ്ഷനോടെ ഇമാമിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ





