ഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ മത്സരിക്കാനുള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് കെ. സുധാകരൻ. ഇതിന്റെ ഭാഗമായി ഡൽഹിയിലെ കേരളാ ഹൗസിൽ നിന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് ആവശ്യമായ നോൺ ലയബിലിറ്റി സർട്ടിഫിക്കറ്റ് വാങ്ങാൻ അദ്ദേഹം നിർദ്ദേശം നൽകി. സുധാകരന്റെ സ്റ്റാഫ് അംഗങ്ങൾ കേരളാ ഹൗസിലെത്തി സർട്ടിഫിക്കറ്റ് കൈപ്പറ്റിയിട്ടുണ്ട്.
എ.ഐ.സി.സി പുറത്തിറക്കുന്ന ഔദ്യോഗിക സ്ഥാനാർത്ഥി പട്ടികയിൽ തന്റെ പേര് ഉൾപ്പെട്ടില്ലെങ്കിൽ സ്വതന്ത്രനായി മത്സരിക്കാനാണ് സുധാകരന്റെ നീക്കം. ഇതിനായി കണ്ണൂരിലെ പ്രാദേശിക തലത്തിൽ ചെറിയ ഗ്രൂപ്പുകളായി യോഗങ്ങൾ വിളിച്ചുചേർക്കാൻ അദ്ദേഹം അനുയായികൾക്ക് നിർദ്ദേശം നൽകിക്കഴിഞ്ഞു. സീറ്റ് നിഷേധിക്കപ്പെട്ടതിൽ കടുത്ത അമർഷത്തിലുള്ള സുധാകരൻ ഇന്ന് വാർത്താസമ്മേളനം വിളിക്കുമെന്നാണ് സൂചന. പാർട്ടി നേതൃത്വത്തിനെതിരെ അദ്ദേഹം തുറന്നടിക്കുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
സുധാകരന്റെ പിന്മാറ്റം കണ്ണൂരിലും സംസ്ഥാനത്തുടനീളവും കോൺഗ്രസിന് വലിയ തിരിച്ചടിയുണ്ടാക്കുമെന്ന് ഹൈക്കമാൻഡ് ഭയപ്പെടുന്നു. അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള ദൗത്യം മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയെ വീണ്ടും ഏൽപ്പിച്ചിരിക്കുകയാണ്.കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് ശേഷം മാത്രമേ സുധാകരൻ യുഡിഎഫ് സ്ഥാനാർത്ഥിയാകുമോ അതോ വിമതനായി ജനവിധി തേടുമോ എന്ന കാര്യത്തിൽ വ്യക്തത വരൂ.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ജെന്‍സി വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ റാപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന് ; ഒരു വോട്ട് മതി കളി മാറി മറിയാന്‍ റാപ്പ് സോഷ്യല്‍ മീഡീയയില്‍ വൈറല്‍





