അരനൂറ്റാണ്ടിന്റെ പാർലമെന്ററി രാഷ്ട്രീയം അവസാനിപ്പിച്ച് പി.ജെ. ജോസഫ്;തൊടുപുഴയിൽ ഇനി മകൻ അപു ജോൺ ; കേരളം കോൺഗ്രസ് ജോസഫ് 8 സീറ്റുകളിലെയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു!

തൊടുപുഴ: അരനൂറ്റാണ്ടുകാലം കേരള രാഷ്ട്രീയത്തിൽ സജീവമായിരുന്ന പി.ജെ. ജോസഫ് പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്ന് പിന്മാറുന്നു. തന്റെ തട്ടകമായ തൊടുപുഴയിൽ മകൻ അപു ജോൺ ജോസഫ് സ്ഥാനാർത്ഥിയാകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ആരോഗ്യപരമായ കാരണങ്ങളാലാണ് മത്സരിക്കുന്നതിൽ നിന്ന് പിന്മാറുന്നതെന്നും എന്നാൽ യുഡിഎഫിന്റെ പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ തവണ 10 സീറ്റുകളിൽ മത്സരിച്ച ജോസഫ് വിഭാഗത്തിന് ഇത്തവണ 8 സീറ്റുകളാണ് ലഭിച്ചത്. ഇടുക്കി, ഏറ്റുമാനൂർ സീറ്റുകൾ കോൺഗ്രസ് ഏറ്റെടുത്തു. തൃക്കരിപ്പൂരിന് പകരം ഇത്തവണ കാഞ്ഞങ്ങാട് മണ്ഡലമാണ് പാർട്ടിക്ക് ലഭിച്ചിരിക്കുന്നത്.

സ്ഥാനാർത്ഥി പട്ടിക:

തൊടുപുഴ അപു ജോൺ ജോസഫ്
കടുത്തുരുത്തി മോൻസ് ജോസഫ് (സിറ്റിങ് എംഎൽഎ)
ഇരിങ്ങാലക്കുട തോമസ് ഉണ്ണിയാടൻ (മുൻ എംഎൽഎ)
കോതമംഗലം ഷിബു തെക്കുംപുറം
ചങ്ങനാശ്ശേരി വിനു ജോബ്
തിരുവല്ല വർഗീസ് മാമൻ
കുട്ടനാട് റെജി ചെറിയാൻ
കാഞ്ഞങ്ങാട് ഷൈജി ഓട്ടപ്പള്ളിയിൽ
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.