ന്യൂഡല്‍ഹി: നിയമസഭാ പോരാട്ടത്തിന് കളംനിറഞ്ഞ് കോണ്‍ഗ്രസ്. 19 സിറ്റിങ് എംഎല്‍എമാരടക്കം 55 പേരുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചു. പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ ആദ്യ പട്ടികയില്‍ നിന്ന് വെട്ടി മാറ്റിയത് അണികളെയും രാഷ്ട്രീയ കേന്ദ്രങ്ങളെയും ഒരുപോലെ അമ്പരപ്പിച്ചിട്ടുണ്ട്. മത്സരമോഹവുമായി കെ. സുധാകരനും അടൂര്‍ പ്രകാശും സജീവമായി രംഗത്തുണ്ടായിരുന്നെങ്കിലും എംപിമാരെയൊന്നും ആദ്യഘട്ടത്തില്‍ പരിഗണിച്ചിട്ടില്ല.
അതേസമയം, ഇവര്‍ കണ്ണുവെച്ച കണ്ണൂര്‍, കോന്നി സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാതെ കോണ്‍ഗ്രസ് കരുതലോടെ നീങ്ങുകയാണ്. ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ വട്ടിയൂര്‍ക്കാവില്‍ കരുത്തനായ കെ. മുരളീധരനെത്തന്നെയാണ് നിയോഗിച്ചിരിക്കുന്നത്. മണലൂരില്‍ മുന്‍ എംപി ടി.എന്‍. പ്രതാപന് ജനവിധി തേടും. കൊടുങ്ങല്ലൂരില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഒ.ജെ. ജനീഷാണ് അങ്കത്തിനിറങ്ങുന്നത്.
രാഹുല്‍ മാങ്കൂട്ടത്തില്‍ പുറത്തായതോടെ അനാഥമായ പാലക്കാട് മണ്ഡലം പിടിച്ചെടുക്കാന്‍ ചലച്ചിത്ര താരം രമേഷ് പിഷാരടിയെ കോണ്‍ഗ്രസ് കളത്തിലിറക്കി. തവനൂരില്‍ മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിയും നെന്മാറയില് പാലക്കാട് ഡിസിസി പ്രസിഡന്റ് ടി. തങ്കപ്പനും ഭാഗ്യം പരീക്ഷിക്കും.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപട്ടിക ചുവടെ
ഇരിക്കൂര്‍: അഡ്വ. സജീവ് ജോസഫ്
ധര്‍മ്മടം: അബ്ദുള്‍ റഷീദ്
തലശ്ശേരി: കെ.പി. സാജു
പേരാവൂര്‍: അഡ്വ. സണ്ണി ജോസഫ്
മാനന്തവാടി (ST): ഉഷ വിജയന്
സുല്‍ത്താന്‍ ബത്തേരി (ST): ഐ.സി. ബാലകൃഷ്ണന്
കല്‍പ്പറ്റ: അഡ്വ. ടി. സിദ്ദിഖ്
നാദാപുരം: കെ.എം. അഭിജിത്ത്
കൊയിലാണ്ടി: അഡ്വ. കെ. പ്രവീണ്‍ കുമാര്‍
ബാലുശ്ശേരി (SC): വി.ടി. സൂരജ്
എലത്തൂര്‍: വിദ്യ ബാലകൃഷ്ണന്
കോഴിക്കോട് നോര്‍ത്ത്: അഡ്വ. കെ. ജയന്ത്
നിലമ്പൂര്‍: ആര്യാടന് ഷൗക്കത്ത്
വണ്ടൂര്‍ (SC): എ.പി. അനില്‍ കുമാര്‍
തവനൂര്‍: വി.എസ്. ജോയ്
പൊന്നാനി: നൗഷാദ് അലി
തൃത്താല: വി.ടി. ബല്‍റാം
കോങ്ങാട് (SC): കെ.എ. തുളസി
മലമ്പുഴ: എ. സുരേഷ്
പാലക്കാട്: രമേശ് പിഷാരടി
തരൂര്‍ (SC): കെ.സി. സുബ്രഹ്മണ്യന്
ചിറ്റൂര്‍: അഡ്വ. സുമേഷ് അച്ചുതന്
നെന്മാറ: ടി. തങ്കപ്പന്
ആലത്തൂര്‍: കെ.എന്‍. ഫെബിന്
മണലൂര്‍: ടി.എ. പ്രതാപന്
ഒല്ലൂര്‍: അഡ്വ. ഷാജി ജെ കോടങ്കണ്ടത്ത്
തൃശ്ശൂര്‍: രാജന് ജെ പല്ലന്
നാട്ടിക (SC): അഡ്വ. സുനില്‍ ലാലൂര്‍
കൈപ്പമംഗലം: ടി.എം. നാസര്‍
പുതുക്കാട്: കെ.എം. ബാബു രാജ്
ചാലക്കുടി: സനീഷ് കുമാര്‍ ജോസഫ്
കൊടുങ്ങല്ലൂര്‍: ഒ.ജെ. ജനീഷ്
അങ്കമാലി: റോജി എം. ജോണ്‍
ആലുവ: അന്‍വര്‍ സാദത്ത്
പറവൂര്‍: വി.ഡി. സതീശന്
എറണാകുളം: ടി.ജെ. വിനോദ്
തൃക്കാക്കര: ഉമ തോമസ്
കുന്നത്തുനാട് (SC): വി.പി. സജീന്ദ്രന്
മൂവാറ്റുപുഴ: ഡോ. മാത്യു കുഴല്നാടന്
വൈക്കം (SC): കെ. ബിനിമോന്
കോട്ടയം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
പുതുപ്പള്ളി: ചാണ്ടി ഉമ്മന്‍
അരൂര്‍: ഷാനിമോള്‍ ഉസ്മാന്
ചേര്‍ത്തല: കെ.ആര്. രാജേന്ദ്ര പ്രസാദ്
ഹരിപ്പാട്: രമേശ് ചെന്നിത്തല
മാവേലിക്കര (SC): അഡ്വ. മുത്തറ രാജ്
കരുനാഗപ്പള്ളി: സി.ആര്. മഹേഷ്
കൊട്ടാരക്കര: അഡ്വ. പി. ഐഷ പോറ്റി
പത്തനാപുരം: ജ്യോതികുമാര്‍ ചാമക്കാല
കുണ്ടറ: പി.സി. വിഷ്ണുനാഥ്
കൊല്ലം: അഡ്വ. ബിന്ദു കൃഷ്ണ
ചാത്തന്നൂര്‍: സൂരജ് രവി
ചിറയിന്‍കീഴ് (SC): രമ്യ ഹരിദാസ്
വട്ടിയൂര്‍ക്കാവ്: കെ. മുരളീധരന്
കോവളം: എം. വിന്‍സെന്റ്
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ടീച്ചറെ വെട്ടാന്‍ പിണറായിയും ഗോവിന്ദനും; മട്ടന്നൂര്‍ വിട്ടുനല്‍കില്ല; പേരാവൂരിലേക്ക് നാടുകടത്താന്‍ നീക്കം; ശൈലജ ടീച്ചര്‍ക്കെതിരെ പടയൊരുക്കം ശക്തം; ടീച്ചര്‍ മത്സരിക്കുമോ?





