കൊച്ചി: സംസ്ഥാനത്തെ ബെവ്‌കോ പ്രീമിയം ഔട്ട്‌ലെറ്റുകളിൽ ഡിജിറ്റൽ പേയ്‌മെന്റ് മാത്രമേ അനുവദിക്കൂ എന്ന വിവാദ ഉത്തരവ് കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ പിൻവലിച്ചു. ഇതോടെ ഔട്ട്‌ലെറ്റുകളിൽ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്കും യുപിഐയ്ക്കും പുറമെ ഇനി മുതൽ പണമായും (Cash) മദ്യത്തിന് വില നൽകാം.
പണമിടപാടുകൾ പൂർണ്ണമായും ഒഴിവാക്കി ഡിജിറ്റൽ ഇടപാടുകൾ മാത്രമാക്കിയതിൽ ഉപഭോക്താക്കളിൽ നിന്നും ജീവനക്കാരിൽ നിന്നും വലിയ രീതിയിലുള്ള പ്രതിഷേധം ഉയർന്നിരുന്നു.
സാങ്കേതിക തകരാറുകൾ മൂലമോ മറ്റ് കാരണങ്ങളാലോ ഡിജിറ്റൽ പേയ്‌മെന്റ് നടത്താൻ കഴിയാത്ത ഉപഭോക്താക്കൾക്ക് ഇത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചത്.
ഇടപാടുകൾ കൂടുതൽ സുതാര്യമാക്കാനും കൗണ്ടറുകളിലെ തിരക്ക് കുറച്ച് സമയം ലാഭിക്കാനുമാണ് ‘ക്യാഷ്‌ലെസ്സ്’ രീതി ബെവ്‌കോ നടപ്പിലാക്കാൻ ശ്രമിച്ചത്. ഇതിന്റെ ഭാഗമായി ഹിന്ദി ഉൾപ്പെടെയുള്ള വിവിധ ഭാഷകളിൽ ഡിജിറ്റൽ പേയ്‌മെന്റ് മാത്രമേ സ്വീകരിക്കൂ എന്ന ബോർഡുകളും കൗണ്ടറുകളിൽ സ്ഥാപിച്ചിരുന്നു.
എന്നാൽ ഈ തീരുമാനത്തിനെതിരെ വ്യാപകമായ പരാതികൾ ഉയർന്നതോടെയാണ് പുതിയ എം.ഡി. എം.ആർ. അജിത് കുമാറിന്റെ നേതൃത്വത്തിൽ ഉത്തരവ് തിരുത്താൻ തീരുമാനിച്ചത്. ഡിജിറ്റൽ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുമെങ്കിലും പണമായി നൽകുന്നവർക്കും ഇനി മുതൽ സേവനം ലഭ്യമാകും.


‘അതിവേഗ റെയിലിനായി’ പൊന്നാനിയിൽ ഓഫീസ് തുറന്ന് ‘മെട്രോ മാൻ’ ; ഭാര്യ രാധ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു
“രാഹുൽ ഗാന്ധിക്ക് കെഎസ്ആർടിസിയെ അറിയില്ല!” സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകിയാൽ രണ്ടുമാസം കൊണ്ട് പൂട്ടിപ്പോകും ; രാഹുൽ ഗാന്ധിയുടെ ‘സൗജന്യ യാത്ര’ വാഗ്ദാനത്തിനെതിരെ മന്ത്രി ഗണേഷ് കുമാർ





