ന്യൂഡൽഹി: ലൈംഗികാതിക്രമ കേസിൽ മുൻ മന്ത്രി എ. നീലലോഹിതദാസൻ നാടാരെ വെറുതേവിട്ട സുപ്രീം കോടതി ഉത്തരവിനെതിരെ പരാതിക്കാരി പുനഃപരിശോധനാ ഹർജി നൽകി. വനംവകുപ്പിലെ മുൻ ഉന്നത ഉദ്യോഗസ്ഥയായ അതിജീവിതയാണ് ഹർജിയുമായി വീണ്ടും പരമോന്നത കോടതിയെ സമീപിച്ചത്. കേസിൽ തുറന്ന കോടതിയിൽ വാദം കേൾക്കണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.
1999-ൽ വനം മന്ത്രിയായിരുന്ന നീലലോഹിതദാസൻ നാടാർ, ഔദ്യോഗിക ചർച്ചയ്ക്കെന്ന വ്യാജേന ഡി.എഫ്.ഒ ആയിരുന്ന പരാതിക്കാരിയെ കോഴിക്കോട് ഗസ്റ്റ് ഹൗസിൽ വിളിച്ചുവരുത്തി കടന്നുപിടിച്ചുവെന്നതാണ് കേസ്.വിചാരണക്കോടതി പ്രതിക്ക് ഒരു വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. പിന്നീട് കോഴിക്കോട് സെഷൻസ് കോടതി ഇത് മൂന്ന് മാസമായി കുറച്ചു.
കഴിഞ്ഞ സെപ്റ്റംബർ 15-ന് ഹൈക്കോടതി വിചാരണക്കോടതിയുടെ ശിക്ഷ റദ്ദാക്കി പ്രതിയെ വെറുതേവിട്ടു. പരാതി നൽകാൻ രണ്ട് വർഷം വൈകിയെന്നും മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നുമായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.ഹൈക്കോടതി ഉത്തരവിനെതിരെ പരാതിക്കാരി നൽകിയ അപ്പീൽ ഈ ജനുവരിയിൽ സുപ്രീം കോടതി തള്ളിയിരുന്നു. ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ തക്ക കാരണങ്ങളില്ലെന്നായിരുന്നു അന്ന് കോടതി വ്യക്തമാക്കിയത്.
നീലലോഹിതദാസൻ നാടാരെ വെറുതേവിട്ട ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകണമെന്നാവശ്യപ്പെട്ട് പരാതിക്കാരി ചീഫ് സെക്രട്ടറിക്കും കത്തയച്ചു. കേസിൽ സർക്കാർ തലത്തിലുള്ള ഇടപെടൽ കൂടി ഇവർ പ്രതീക്ഷിക്കുന്നുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഉദ്യോഗസ്ഥരില്‍ പലരും കേന്ദ്ര- സംസ്ഥാന ഡെപ്യുട്ടേഷനില്‍; ഐ എ എസില്‍ 78 ഒഴിവ്; ഐ പി എസില്‍ 26 ഉം ഐ എഫ് എസില്‍ 31 ഒഴിവുകളും; സിവില്‍ സര്‍വീസ് രംഗത്ത് കേരളത്തില്‍ ഇന്‍ ചാര്‍ജ് ഭരണം




